Charles Shobharaj ഉും ഒരു ചെല്ലപ്പേരും: ദ സെർപ്പൻറ് ഉടൻ റീലിസിനെത്തുന്നു

ഏപ്രിലോടെയായിരിക്കും നെറ്റഫ്ലിക്സിൽ സീരിസെത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 04:28 PM IST
  • ടോം ഷാങ്കലാൻറ് സംവിധാനം ചെയ്യുന്ന സീരിസിറെ കഥ എഴുതിയിരിക്കുന്നത്
  • താഹർ റഹീമാണ് ചാൾസ് ശോഭരാജായി വേഷമിടുന്നത്.
  • ബി.ബി.സിക്കാണ് ചിത്രത്തിറെ വിതരണത്തിനുള്ള അവകാശം
  • എട്ട് എപ്പോസോഡുകളാണ് സീരിസിൽ ആകെയുള്ളത്.
Charles Shobharaj ഉും ഒരു ചെല്ലപ്പേരും:  ദ സെർപ്പൻറ്  ഉടൻ റീലിസിനെത്തുന്നു

ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി ഒരു കിടിലൻ സീരിസുകൂടി നെറ്റഫ്ലിക്സ് (Netflix) അവതരിപ്പിക്കുകയാണ്. ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്ന  അണ്ടർവേൾഡ് രാജാവായിരുന്ന ചാൾസ് ശോഭരാജിൻറെ കഥപറയുന്ന ദ സെർപ്പൻറാണ് റിലീസിനൊരുങ്ങുന്നത്.ടോം ഷാങ്കലാൻറ് സംവിധാനം ചെയ്യുന്ന സീരിസിറെ കഥ എഴുതിയിരിക്കുന്നത് റിച്ചാർഡ് വാർലോയും ടോബി ഫിൻലെയുമാണ്. താഹർ റഹീം,ജെന്ന കോൾമാൻ,ബില്ലി ഹൌൾ,എല്ലി ബാംബർ,മെത്തിൽഡെ വാർണിയർ,ടിം മക്ലൈന്നെറി, എന്നിവരാണ് അഭിനേതാക്കൾ.

ഇതിൽ താഹർ റഹീമാണ് ചാൾസ് ശോഭരാജായി വേഷമിടുന്നത്. ബി.ബി.സിക്കാണ് (BBC) ചിത്രത്തിറെ വിതരണത്തിനുള്ള അവകാശം. 1975 മുതൽ 1976 വരെയുള്ള കാലഘട്ടങ്ങളിലായി ശോഭരാജ് കൊന്ന് തള്ളിയ വിനോദ സഞ്ചാരികളുടെ കഥയും തുടർന്നുള്ള് സംഭവ വികാസങ്ങളുമാണ് പശ്ചാത്തലം.

 

 

ALSO READ: Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil

തായ്ലൻറിലും ഇംഗ്ലണ്ടിലുമായാണ് (England) സീരിസിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്. എട്ട് എപ്പോസോഡുകളാണ് സീരിസിൽ ആകെയുള്ളത്. കഴിഞ്ഞ ജനുവരി മുതൽ സെർപ്പൻറിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് വന്നിരുന്നെങ്കിലും ഇതെന്നാണ് റിലീസ് ചെയ്യുന്നതെന്ന് ബിബിസി വ്യക്തമാക്കിയിരുന്നില്ല.

ALSO READ: National Film Awards 2019 : മലയാളത്തിന് അഭിമാന നേട്ടം, മരക്കാർ അറബിക്കടലിന്റെ സിംഹ മികച്ച ചിത്രം, കങ്കൺ റണാവത്ത് മികച്ച നടി

1970-കളിലാണ് ശോഭരാജിനെ ലോകം അറിഞ്ഞു തുടങ്ങുന്നത്. 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. ആദ്യ കാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിന്റെ ആദ്യകാല അപരനാമം. മാധ്യമങ്ങൾ അയാളെ സർപ്പന്റ് എന്ന് വിളിച്ചു(വഞ്ചകൻ, സാത്താൻ ).1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. പക്ഷെ ജയിൽചാടി. പിന്നീട് പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം. ഇൗ സമയത്താണ് കുറ്റകൃത്യങ്ങൾ ദക്ഷിണേഷ്യയിലേക്ക് (South India) കൂടി വ്യാപിപ്പിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News