Viral Video: ഇടം തോളൊന്ന് മെല്ലെ ചെരിച്ച്... മോഹന്‍ലാലിന്‍റെ ഓഫ്സ്ക്രീന് എന്‍ട്രി ഡ്യൂപ്പര്‍ ഹിറ്റ്
ഏതൊരു മോഹന്‍ലാല്‍ ആരാധകന്‍റെയും മനം കവരുന്ന വീഡിയോയാണ് ഇതെന്ന് നിസംശയം പറയാം.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2(Drishyam-2)ന്‍റെ ലോക്കെഷനിലേക്ക് തന്റെ പുതിയ കാറിലെത്തിയ മോഹന്‍ലാലിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വെറും 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മാസ്ക് വച്ച് കാറില്‍ നിന്നും പുറത്തിറങ്ങിയ മോഹന്‍ലാല്‍ (Mohanlal) മാസ്ക് നീക്കി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്താണ് നടന്നു നീങ്ങിയത്. ഏതൊരു മോഹന്‍ലാല്‍ ആരാധകന്‍റെയും മനം കവരുന്ന വീഡിയോയാണ് ഇതെന്ന് നിസംശയം പറയാം. അജു വര്‍ഗീസ് ഉള്‍പ്പടെ നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
ALSO READ | ദൃശ്യം 2 ചിത്രീകരണം ഓഗസ്ത് 17ന് ആരംഭിക്കും, ആദ്യ ഷൂട്ട് തൊടുപുഴയിൽ
KL 07 CU 2020 എന്ന ഫാന്‍സി നമ്പറിലുള്ള തന്‍റെ കാറിലാണ് താരം ലൊക്കേഷനിലെത്തിയത്. 'വരുന്നത് രാജവാകുമ്പോള്‍ വരവ് രാജകീയമാകും' എന്ന അടിക്കുറിപ്പോടെയാണ് ആരാധകര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, Corona virus സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ദൃശ്യം 2ന്‍റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ദൃശ്യം ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാലും (Mohanlal) മീനയും ഹന്‍സിബയും എസ്തറും തന്നെയാണ് രണ്ടാം ഭാഗത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'വരുണ്‍' എന്ന ദുരന്തത്തില്‍ നിന്നും കരകയറിയ കുടുംബത്തിന്റെ മുന്‍പോട്ടുള്ള ജീവിതമാണ് രണ്ടാം ഭാഗം. സസ്പെന്‍സും വൈകാരിക മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയാണ് ചിത്രം തയാറാക്കുന്നത്.
ALSO READ | ഓണ്‍സ്‌ക്രീന്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍! മീനയ്ക്ക് ദൃശ്യം 2 വിലേക്ക് ക്ഷണം!!
സിദ്ദിഖ്, ആശാ ശരത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്.
COVID 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനു ശേഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. 2013 ഡിസംബറിൽ റിലീസ് ചെയ്ത ദൃശ്യം വൻ ഹിറ്റായിരുന്നു. മലയാളത്തില്‍ 100 കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം, നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.