Mohanlal Malaikottai Vaaliban Teaser : ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ടീസർ പുറത്ത്. മോഹലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.  2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ടീസർ വീഡിയോ മോഹൻലാൽ ആരാധകരിൽ ഇരട്ടി ആവേശമാണ് ഉണത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ചിത്രം നിർമിച്ചിരിക്കുന്നത്. ആറ് മാസത്തോളം രാജസ്ഥാനിൽ വെച്ചാണ് സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചത്. തുടർന്ന് ബാക്കി ഭാഗങ്ങൾ ചെന്നൈയിൽ വെച്ചായിരുന്നു ഷൂട്ടിങ്. ചിത്രത്തിൽ മോഹലാൽ ഇരട്ടവേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന് പുറമെ ഹരീഷ് പേരടിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നത്. സോണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, കഥ നന്ദി, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


ALSO READ : Malaikottai Vaaliban:'മലൈക്കോട്ടൈ വാലിബൻ ഒരു ഇമോഷണൽ ഡ്രാമയാണ്, തല്ല് പ്രതീക്ഷിക്കരുത്'; ടിനു പാപ്പച്ചൻ



ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിക്ക് വേണ്ടി പി.എസ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്. കെജിഎഫ് കാന്തര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനങ്ങൾ ഒരുക്കിയ വിക്രം മോറാണ് മലൈക്കോട്ടൈ വാലിബനിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.  ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.