Kochi : Mohanlal നായകനായിയെത്തിയ ദൃശ്യത്തിന്‍റെ രണ്ടാം പതിപ്പായ Drishyam 2 Dialogue Promo പുറത്ത് വിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ടീസ‌ര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യം 2 ലെ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രൊമൊ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്‍റെ നേരത്തെ ഇറക്കിയിരുന്ന പ്രൊമോഷണല്‍ വീഡിയോകള്‍ പോലെ മോഹന്‍ലാലിന്‍റെ കഥപാത്രമായ ജോര്‍ജുകുട്ടിയുടെ (Georgekutty) നിലവിലത്തെ സാഹചര്യമാണ് ‍ഡയലോഗ് ടീസറില്‍ വ്യക്തമാക്കുന്നത്. ആദ്യ ഭഗങ്ങളില്‍ പറയുന്നത് പോലെ ജോര്‍ജുകുട്ടിയുടെ ആഗ്രഹമായിരുന്ന തിയറ്റര്‍ ഉടമ എന്നത് സാക്ഷാത്ക്കരിക്കുകയാണ് രണ്ടാം ഭാഗത്തിന്‍റെ ടീസറുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. 


ALSO READ : Drishyam 2 ൽ Georgekutty യുടെ അടുത്ത നീക്കം പ്രവചിക്കാമോ? പ്രക്ഷകരോടായി Mohanlal ന്റെ ചോദ്യം


തന്‍റെ തീയറ്ററില്‍ റിലീസ് ചെയ്യാനിരുന്ന നടന്‍ മമ്മൂട്ടിയുടെ (Mammootty) റിലീസ് തീയതി മാറ്റിവക്കുന്ന കാര്യം ഭാര്യയായി വേഷമിടുന്ന മീനയോട് പറയുന്ന സന്ദര്‍ഭത്തോടു കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ആദ്യ ഭാഗത്തിലെ വരുണ്‍ കൊലപാതക കേസിലേക്ക് നയിക്കുന്ന ഡയലോഗ് പ്രൊമൊ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.



ഫെബ്രുവരി 19നാണ് ദൃശ്യം 2 Amazon Prime Video യിലൂടെ റിലീസ് ചെയ്യുന്നത്. നേരത്തെ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ട്രെയലറിന് ഇതിനോടകം 16 മില്യണിൽ അധികം വ്യൂവസാണ് ലഭിച്ചിരിക്കുന്നത്. പ്രൈമിലൂടെ 240 രാജ്യങ്ങളിലെ പ്രേക്ഷകരിലേക്കാണ് ചിത്രം എത്തുന്നത്.


ALSO READ: Drishyam 2 Trailer: പുതിയ പ്രശ്‌നവുമായി Mohanlalന്റെ George Kutty, Amazon Primeൽ Trailer എത്തി


ലോക്ഡൗൺ കാലത്താണ്  ജീത്തു ജോസഫ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയും തിരക്കഥയും ചിട്ടപ്പെടുത്തുന്നത്. തുടർന്ന് സംസ്ഥാന സർക്കാർ സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയതോടെ തൊടുപ്പുഴയിലും മറ്റുമായി ഷൂട്ടിങ് നടത്തി. ആദ്യ ഭാ​ഗത്തിലെ മിക്ക കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി തന്നെയാണ് സിനമയുടെ കഥ, അതോടൊപ്പം സന്ദർഭത്തിന് അനുയോജ്യമായി പുതിയ കഥാപാത്രങ്ങളും രണ്ടാം ഭാ​ഗത്തിൽ എത്തുന്നുണ്ട്. അതിന് ഉദ്ദാഹരണമാണ് ടീസറിൽ മുരളി ​ഗോപിയുടെ സാന്നിധ്യം. കൂടാതെ ​ഗണേശ് കുമാറും (Ganesh Kumar) സായ്കുമാറും രണ്ടാം ഭാ​ഗത്തിൽ ഉണ്ട്.


ALSO READ: Drishyam 2 : Post Production കഴിഞ്ഞുയെന്ന് Jeethu Joseph, Mohanlal ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുണമെന്ന് ആരാധകർ


ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റിണി പെരുമ്പാവൂരാണ് (Antony Perumbavoor) സിനിമ നിർമിച്ചിരിക്കുന്നത്. സതീഷ് കുറപ്പാണ് ഛായ​ഗ്രഹകൻ. വി എസ് വിനായകാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.