ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് പൊലീസ് റെയ്ഡ് നടത്തിയത്.    

Last Updated : Dec 1, 2020, 07:24 PM IST
  • ഗണേഷ് കുമാറിന്റെ മുൻ ഓഫീസ് സെക്രട്ടറി ബി. പ്രദീപ് കുമാറിന്റെ വസതിയിലും പൊലീസ് റെയ്ഡ് നടത്തി.
  • നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാർ പ്രതിയാണ്.
ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്

പത്തനാപുരം:  ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പൊലീസ് റെയ്ഡ്.  ബേക്കൽ പൊലീസാണ് ലോക്കൽ പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ (Actress attack case) മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് പൊലീസ് റെയ്ഡ് നടത്തിയത്.  

Also read: സംസ്ഥാനത്ത് കോവിഡ് മരണം 2270 ആയി;  ഇന്ന് ജീവഹാനി സംഭവിച്ചത് 26 പേർക്ക്   

ഗണേഷ് കുമാറിന്റെ (Ganesh Kumar MLA) മുൻ ഓഫീസ് സെക്രട്ടറി ബി. പ്രദീപ് കുമാറിന്റെ വസതിയിലും പൊലീസ് റെയ്ഡ് നടത്തി. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാർ പ്രതിയാണ്. 

Also read: സംസ്ഥാനത്ത് 5375 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6151 പേർ  

കഴിഞ്ഞ ദിവസം പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് (Bekal Police) അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗണേഷ് കുമാർ ഇയാളെ ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി ​നടപടി സ്വീകരിച്ചിരുന്നു. ഇതിനിടയിൽ ഇന്ന് പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.  ഇതിനു പിന്നാലെയാണ് ഈ റെയ്ഡ്.  

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

More Stories

Trending News