മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൃദയപൂർവം എന്നാണ് ചിത്രത്തിന്റെ പേര്. സോനു ടിപി ആണ് രചന. അനു മൂത്തേടത്ത് ക്യാമറ കൈകാര്യം ചെയ്യും. കൊച്ചിയും പൂനെയുമാണ് പ്രധാന ലൊക്കേഷനുകൾ


COMMERCIAL BREAK
SCROLL TO CONTINUE READING

സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരമായ അഖിൽ സത്യനും അനൂപ് സത്യനും കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അപ്ഡേറ്റ് പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. മോഹൻലാലും സത്യൻ അന്തിക്കാടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. 'എ സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ഫിലിം ഓൺ ദി വേ' എന്ന കുറിപ്പോടെയാണ് അഖിൽ ഫോട്ടോ പങ്കുവെച്ചത്. 'അച്ഛന്റെ അടുത്തത്' എന്നാണ് അനൂപ് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.


Also Read: Dulquer Salman: വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ഡിക്യു; ലക്കി ഭാസ്കർ സെപ്റ്റംബർ 7ന് എത്തും


 


ചിത്രത്തിന്റെ സം​ഗീത സംവിധായകനെ നേരത്തെ പ്രഖായപിച്ചിരുന്നു. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കുന്നത്. ബി​ഗ് ബോസ് ഷോയ്ക്കിടെ സിനിമയെ കുറിച്ച് മോഹൻലാലും സംസാരിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെയായിട്ടില്ല. ഏപ്രിലിൽ ഷൂട്ട് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സ്ക്രിപ്റ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനായി നീട്ടിവെയ്ക്കുകയായിരുന്നു.


മലയാളത്തിലെ ഹിറ്റ് കോമ്പോ ആണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇവർ ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർക്ക് ലഭിച്ചത് എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന ഒരുപിടി നല്ല സിനിമകളായിരുന്നു. മലയാളത്തനിമയും നാട്ടിൻപുറങ്ങളുമൊക്കെയായി എത്തുന്ന മോഹൻലാൽ ചിത്രങ്ങളായിരുന്നു അത്. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ടിൽ വീണ്ടും എത്തുന്ന ചിത്രമാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.