കൊച്ചി: മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ഒരുമിച്ച ഒരു ചിത്രത്തിൽ വരുകയെന്നത് തന്നെ ആരാധകരെ ഏറ്റവും കൂടുതൽ ഹരം ഉള്ളവാക്കുന്നതാണ്. അങ്ങനെ വീണ്ടും സോഷ്യൽ മീഡിയെ മൊത്തം ഇളക്കി മറിച്ച മമ്മൂട്ടിയുടെ മോഹൻലാലിന്റെ ഒരുമിച്ചുള്ള ചിത്രം മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ലോക്ഡൗണും കോവിഡും തുടർന്ന് നാളുകൾ ഏറെയായി ഇരു താരങ്ങൾ നേരിട്ട് കണ്ടിട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്ഡൗണിൽ (Lockdown) മമ്മൂട്ടിയും മോഹൻലാലും മുഴുവൻ നേരങ്ങളിൽ തങ്ങളുടെ വീടുകളിൽ തന്നെയായിരുന്നു. ഇരുവരെയും വളരെ വിരളമായി മാത്രമാണ് പുറത്ത് കാണാൻ സാധിച്ചിരുന്നത്. എന്നാൽ ഇരുവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമൂഹമാധ്യമങ്ങളിലൂടെ വേണ്ടത്ര രീതിയിൽ പ്രവർത്തിച്ചിരുന്നു.


ALSO READ: സുരേഷ് ​ഗോപിയുടെ കാവലിന് 7 കോടി വാ​ഗ്ദാനം ചെയ്ത് OTT; വിട്ടുകൊടുത്തില്ലെന്ന് നി‍ർമാതാവ്


തുടർന്ന് സംസ്ഥാന സ‍ർക്കാർ സിനിമ ഷൂട്ടിങ് അനുമതി നൽകിയതോടെ മോഹൻലാൽ (Mohanlal) തന്റെ ദൃശ്യം 2വിന്റെ ചിത്രീകരണ പ്രവർത്തനങ്ങളുമായി പുറലോകത്തേക്ക് ഇറങ്ങി. എന്നാൽ മമ്മൂട്ടി കൂടുതൽ തിടുക്കം കാണിക്കാതെ കുറച്ച് നാളുകൾ കൂടി വീട്ടിൽ തുടരുകയായിരുന്നു. ഇപ്പോൾ രണ്ട് പേരും തങ്ങളുടെ പുതിയ ചിത്രങ്ങളുടെ അണിയറ പ്രവ‍ർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴും ഇരുവരും ഒരുമിച്ചുള്ള കാണുന്ന സന്ദർഭം മാത്രം ഉണ്ടായിരുന്നില്ല. അതാണ് ഇന്ന് ഉണ്ടായത്. ഇച്ചാക്കയ്ക്കൊപ്പം എന്ന് കുറിപ്പോടെയാണ് മോഹൻലാൽ മമ്മൂട്ടിക്കൊപ്പം ചിത്രം പങ്കുവെച്ചിരിക്കുന്നത്.



ലോക്ഡൗണിലെ മമ്മൂട്ടിയുടെ (Mammootty) ലുക്ക് എപ്പോഴും സമൂഹമാധ്യമങ്ങളിൽ ചോദ്യം തന്നെയായിരുന്നു. നീട്ടി വളത്തിയ മുടിയും താടിയെല്ലാം ആരാധകരിൽ അഭ്യൂഹമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലുക്ക് വെച്ച് തങ്ങളുടെ പ്രിയ താരത്തിന്റെ അടുത്ത ചിത്രം ഏതായാരിക്കും തുടങ്ങിയ കണക്ക് കൂട്ടലുകളാണ് ആരാധകർക്കുള്ളത്. മോഹൻലാൽ ആകട്ടെ തന്റെ പതിവ് ഫിറ്റൻസ് കാര്യങ്ങളുമായിട്ടാണ് അടുത്തിയിടെ സോഷ്യൽ മീഡിയിൽ നിറഞ്ഞിരുന്നത്. അതിനിടെ രണ്ട് ചിത്രങ്ങളുടെ റിലീസും കൂടിയായപ്പോൾ മോഹൻലാലും വലിയ രീതിയിൽ ഒരു സോഷ്യൽ മീഡിയ ബ്രാൻഡായി തന്നെ നിന്നു. 


ALSO READ: മോഹൻലാലിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു


ഇരു താരങ്ങളുടെ നിരവധി ചിത്രങ്ങളാണ് ആരാധകർ കാത്തിരിക്കുന്നത്. മോഹൻലാൽ തൻ്റെ രണ്ട് ചിത്രങ്ങളായ ദൃശ്യം 2വും (Drishyam 2) മരക്കാ‍ർ അറബിക്കടലിൻ്റെ സിംഹവുമാണ് റിലീസ് തീയതി പ്രഖ്യാപിച്ച ആരാധക‍ർ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഇതിനെ പുറമെ നിലവിൽ താരത്തിന്റെ ബി.ഉണ്ണികൃഷ്ണൻ ഉദയകൃഷണ കൂട്ടുകെട്ടിലെ ആറാട്ട് എന്ന് ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിക്കുകയും ചെയ്തു. അതേസമയം ആരാധക‍ർ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപനമാണ്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയായ വണും ചിത്രീകരണം പൂർത്തിയായ പ്രീസ്റ്റുമാണ് ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.