മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക്‌ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് എന്ന ചിത്രം ആധുനിക സാങ്കേതികവിദ്യയായ 4K ഡോൾബി അറ്റ്മോസിലൂടെ വീണ്ടും പ്രദർശനത്തിനെത്തുന്നു. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം മനുഷ്യ മനസ്സുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനം നടത്തുന്ന ഒരു അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ ചിത്രം നിർമ്മിച്ചത് സ്വർഗ്ഗ ഫിലിംസിൻ്റെ ബാനറിൽ സ്വർഗ ചിത്ര അപ്പച്ചനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആധുനിക മണിച്ചിത്രത്താഴ് സ്വർഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് പുറത്തിറക്കുന്നത്. മലയാള സിനിമയിൽ റെക്കോർഡ് വിജയം കരസ്ഥമാക്കിയ ഈ ചിത്രം ഹ്യൂമർ, ഹൊറർ, ത്രില്ലർ ജോണറിലുള്ളതാണ്. പ്രേഷകർക്ക് ഏറെ ദൃശ്യാനുഭവം നൽകി രസിപ്പിച്ച ചിത്രം വീണ്ടും ആധുനിക സാങ്കേതിക വിദ്യകളിലൂടെ എത്തുമ്പോൾ പ്രേഷകർക്ക് പുതിയൊരു കാഴ്ചാനുഭവം തന്നെ നൽകുമെന്നതിൽ സംശയമില്ല.


ALSO READ: ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ കഥ പറയുന്ന ചിത്രം; സൂപ്പർ സ്റ്റാർ കല്ല്യാണി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി


മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഇവരുടെ ഡോ.സണ്ണി ജോസഫ്, നകുലൻ, ഗംഗ എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേഷകരുടെ മനസ്സിൽ എന്നും വേരോടി നിൽക്കുന്നതാണ്. നെടുമുടി വേണു, തിലകൻ, ഇന്നസൻ്റ്, വിനയ പ്രസാദ്, കുതിരവട്ടം പപ്പു, കെ.ബി.ഗണേഷ് കുമാർ, കെ.പി.എ.സി. ലളിത, സുധീഷ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു. മധു മുട്ടവും ഫാസിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - ആനന്ദക്കുട്ടൻ. ഓഗസ്റ്റ് പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.