)
രജീഷ് വി രാജ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സൂപ്പർസ്റ്റാർ കല്ല്യാണി ഓണം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ജീവൻ ടാക്കീസിന്റെ ബാനറിൽ എവി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഡയാന ഹമീദ് കല്ല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരൺ, ആതിര മാധവ്, ഗാധ തുടങ്ങിയവരും അഭിനയിക്കുന്നു. ഗാനരചന- രജീഷ് വി രാജ. സംഗീതം- സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിന്മയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
വിപിൻ രാജ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ്- ഹരി ഗീത സദാശിവൻ. കൺട്രോളർ- ക്ലമന്റ് കുട്ടൻ. മേക്കപ്പ്- എൽദോസ്. കോസ്റ്റ്യൂംസ്- സുനീത. ആർട്ട്- സുബാഹു മുതുകാട്. സ്റ്റണ്ട്- ബ്രൂസ്ലി രാജേഷ്. നൃത്തം- ആന്റോ ജീൻ പോൾ. പ്രൊജക്റ്റ് ഡിസൈനർ- ജോബി ജോൺ. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.