ഡെന്നീസുമായുള്ള ആത്മബന്ധം എത്ര പറഞ്ഞാലും തീരില്ല: മോഹൻലാൽ
തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്നായിരുന്നു ഡെന്നീസിനെക്കുറിച്ച് താരരാജാവ് മോഹൻലാൽ കുറിച്ചത്.
മലയാളത്തിലെ മികച്ച ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥകൃത്തായിരുന്ന ഡെന്നീസ് ജോസഫ് (Dennis Joseph) അന്തരിച്ചു. ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഡെന്നീസ് ജോസഫിന്റെ (Dennis Joseph) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാൽ കുറിച്ച കുറിപ്പ് വൈറലാകുകയാണ്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്നായിരുന്നു ഡെന്നീസിനെക്കുറിച്ച് താരരാജാവ് മോഹൻലാൽ കുറിച്ചത്.
Also Read: Oxygen Crisis: തിരുപ്പതിയിലെ ആശുപത്രിയിൽ 11 കൊവിഡ് രോഗികൾ മരിച്ചു
മോഹൻലാലിനെ (Mohanlal) ഒരു നടനിൽ നിന്നും താരരാജാവിന്റെ പദവിയിലെത്തിച്ച രാജാവിന്റെ മകൻ ഡെന്നീസിന്റെ സൃഷ്ടിയായിരുന്നു. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനുമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
സൗമ്യമായ പുഞ്ചിരിയിൽ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ് എന്നും മോഹൻലാൽ കുറിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.