Movie Updates: യാത്ര ചെയ്യുന്ന ദമ്പതിമാർ അകപ്പെട്ട് പോകുന്ന ഒരു വലിയ അപകടം, ലീച്ച് ഉടൻ തിയേറ്ററുകളിൽ
ഇനിയും ഒരുപാട് പ്രതീക്ഷയുള്ള സിനിമകൾ ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷനിൽ നിന്നും വരാൻ ഇരിക്കുന്നുണ്ട് എന്നും പ്രിവ്യൂന് ശേഷമുള്ള പ്രസ്സ് മീറ്റിൽ
സിദ്ധീഖ് മെയ്കോൺ എഴുതി സംവിധാനം ചെയ്ത് ബുക്ക് ഓഫ് സിനിമ പ്രോഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ലീച്ച് ഉടൻ തിയേറ്ററുകളിൽ എത്തും. സിനിമയുടെ പ്രിവ്യൂ ഷോ എറണാകുളം ഡോൺ ബോസ്കോയിലും ഷേണായിസിലുമായി നടന്നു.
ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷസും, സോഫി കൊടിയത്തൂർ, സുനീത് റാം പാറയിൽ, സുജോയി പാറയിൽ, വിപിൻ പി വി എന്നിവർ കോ പ്രൊഡ്യൂസ് ചെയ്ത സിനിമയാണ് 'ലീച്ച്' .ഡാർക്ക് ഷേഡ് അക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരുകൂട്ടം പുതിയ ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്നത്തിന്റെ തുടക്കം കൂടിയാണ് ."ലിച്ച്' എന്ന ടൈറ്റിൽ കൊണ്ട് ഉദ്ദേശിക്കുന്നത് കാടിനകത്ത് മനുഷ്യ രക്തം കുടിക്കുന്ന അട്ടകളെയാണ്.
ഇനിയും ഒരുപാട് പ്രതീക്ഷയുള്ള സിനിമകൾ ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷനിൽ നിന്നും വരാൻ ഇരിക്കുന്നുണ്ട് എന്നും പ്രിവ്യൂന് ശേഷമുള്ള പ്രസ്സ് മീറ്റിൽ അണിയറ പ്രവർത്തകർ പറഞ്ഞു. അതിന്റെ ഭാഗമായി ഗൗരീശൻ എന്ന തങ്ങളുടെ പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റും പ്രസ്സ് മീറ്റിൽ നടന്നു.
യാത്ര ചെയ്യുന്ന ഏതൊരു കപ്പിൾസിനും എവിടെയും എപ്പോഴും നേരിട്ടേക്കാവുന്ന പ്രശ്നങ്ങളാണ് 'ലിച്ച് എന്ന സിനിമയിൽ വ്യക്തമാകുന്നത് .ഇങ്ങനെ യാത്ര ചെയ്യുന്ന ദമ്പതിമാർ അകപ്പെട്ട് പോകുന്ന ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടാൻ അവർ നടത്തുന്ന ശ്രമങ്ങളും, പ്രതികരണങ്ങളുമാണ് ലീച്ച് എന്ന സിനിമ.
Also Read: Thattassery Koottam Movie: 'തട്ടാശ്ശേരി കൂട്ടം' ഒടിടിയിൽ; എവിടെ കാണാം?
അനൂപ് രത്നാ, കണ്ണൻ വിശ്വനാഥൻ , സുഹൈൽ സുൽത്താൻ, ബക്കർ താമരശ്ശേരി, തങ്ക മുത്തു , നിസാം കാലിക്കറ്റ് അഭിനവ് എസ് നായക്, മേഘ, സാൻഡി ഗായത്രി ദേവി എന്നിവർ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ലീച്ച് എന്ന സിനിമയുടെ വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് വിനായക് ശശികുമാർ അനൂപ് രീത്നാ എന്നിവരാണ്. സംഗീതം കിരൺ ജോസ് നിർവഹിച്ചു. സാങ്കേതികമായും മികച്ചു നിൽക്കുന്ന ചിത്രം കാടിന്റെ വശ്യതകൊണ്ടും മനോഹാരിത കൊണ്ടും ശ്രദ്ധ നേടുന്നുണ്ട്. സിനിമയിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ഡെയ്ഞ്ചർ മണി ആൻഡ് ടീമാണ്. കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് ഷെരീഫ് മാസ്റ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...