Movie Gossip: ഈ സംവിധായകര്‍ക്കൊന്നും മമ്മൂട്ടിയെ വേണ്ടേ? സിബി മലയില്‍ മുതല്‍ ജീത്തു ജോസഫ് വരെ വരെ...
സത്യൻ അന്തിക്കാട്, സിബി മലയിൽ, ജോഷി, ബ്ലെസ്സി, ഷാജി കൈലാസ്, പ്രിയദർശൻ തുടങ്ങിയ സംവിധായകർ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ഒരുക്കിയിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ജീത്തു ജോസഫ് ഇതുവരെ ഒരു മമ്മൂട്ടി ചിത്രം പോലും ചെയ്തിട്ടില്ല.
മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഏറ്റവും മുകളില്‍ തന്നെ കാണും മമ്മൂട്ടിയുടെ പേര്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ താരമൂല്യവും. 100 കോടി ക്ലബ്ബില്‍ കടന്ന രണ്ടേ രണ്ട് മലയാളി സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍.
മലയാളത്തിലെ ഇരുത്തം വന്ന സംവിധായകര്‍ പലരും ആദ്യകാലങ്ങളില്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം കാര്യമായി സിനിമകള്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മമ്മൂട്ടി കാലത്തിനൊപ്പം മാറിയതാണോ അതോ മമ്മൂട്ടിയെ തങ്ങള്‍ക്ക് പറ്റില്ലെന്ന തോന്നലാണോ ഇതിന് പിന്നില്‍ എന്ന് പറയാന്‍ ആവില്ല. പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ വാരിക്കോരി നല്‍കുന്ന ആള്‍ കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടിയില്‍ നിന്ന് അകന്നു നില്‍ക്കുന്ന ചില സംവിധായകരെ പരിചയപ്പെടാം...
1. സത്യന്‍ അന്തിക്കാട്
കുടുംബ പ്രേക്ഷകരെ എന്നും കൂടെ കൂട്ടിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട. മമ്മൂട്ടിയെ വച്ച് അവസാനമായി ചെയ്ത സിനിമ- ഒരാള്‍ മാത്രം. പുറത്തിറങ്ങിയത് 1997 ല്‍. അതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി നാല് സിനിമകള്‍ സത്യന്‍ അന്തിക്കാട് ചെയ്തു. മമ്മൂട്ടിയെ വച്ച് പുതിയ സിനിമ വരുന്നു എന്ന് പറയുന്നു.
2. സിബി മലയില്‍
മമ്മൂട്ടിയെ വച്ച് തനിയാവര്‍ത്തനം, വിചാരണ, ഓഗസ്റ്റ് 1, മുദ്ര, പരമ്പര തുടങ്ങിയ സിനിമകള്‍ ചെയ്ത സൂപ്പര്‍ ഹിറ്റ് സംവിധായകന്‍. 1994 ല്‍ പുറത്തിറങ്ങിയ സാഗരം സാക്ഷിയാണ് സിബി മലയിലിന്റെ അവസാന മമ്മൂട്ടി ചിത്രം. അതിന് ശേഷം ഇതുവരെ മോഹന്‍ലാലിനൊപ്പം മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം.
3. ഫാസില്‍
മമ്മൂട്ടിയ്ക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. എന്നാല്‍ അദ്ദേഹത്തിന്റെ സംവിധായക കരിയറിന്റെ അവസാന പത്ത് വര്‍ഷങ്ങളില്‍ മമ്മൂട്ടിയെ വച്ച് ഒരു സിനിമ പോലും ചെയ്തില്ല. 1998 ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് ആയിരുന്നു അവസാന ചിത്രം. അതിന് ശേഷം 2011 വരെ ഫാസില്‍ സംവിധായകനായി തുടര്‍ന്നു. ഈ ഘട്ടത്തില്‍ മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകള്‍ ചെയ്യുകയും ചെയ്തു.
4. ജോഷി
നിറക്കൂട്ട് മുതല്‍ ന്യൂ ഡല്‍ഹിയും സംഘവും നായര്‍ സാബും മഹായാനവും കൗരവറും ധ്രുവവും തുടങ്ങി മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് സിനിമകള്‍ സംവിധാനം ചെയ്ത ആളാണ് ജോഷി. എന്നാല്‍ ട്വന്റി - 20 ക്ക് ശേഷം മമ്മൂട്ടിയെ വച്ച് ജോഷി സിനിമ ഒന്നും ചെയ്തിട്ടില്ല. അതിന് മുമ്പ് നസ്രാണി, പോത്തന്‍വാവ എന്ന സിനിമകളായിരുന്നു ചെയ്തത്. രണ്ടും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
5. ജീത്തു ജോസഫ്
ദൃശ്യത്തിന്റെ കഥയുമായി ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നത്രെ. എന്തായാലും അത് നടന്നില്ല. അതിന് ശേഷം മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായി മാറി ജീത്തു. അതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ദൃശ്യം 2 വും പുറത്തിറങ്ങി. ട്വല്‍ത്ത് മാന്‍ എന്ന അടുത്ത മോഹന്‍ലാല്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍. എന്നിട്ടും ഇതുവരെ മമ്മൂട്ടിയെ വച്ച് ഒരു സിനിമ പോലും ചെയ്തിട്ടില്ല.
6. ബ്ലെസ്സി
മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി 'കാഴ്ച' എന്ന സിനിമയിലൂടെ ആയിരുന്നു ബ്ലെസ്സി എന്ന മാസ്റ്റര്‍ ഡയറക്ടറുടെ രംഗ പ്രവേശനം. അതിന് പിറകെ മമ്മൂട്ടിയെ നായകനാക്കി പളുങ്ക് എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു- 2006 ല്‍ ആയിരുന്നു ഇത്. അതിന് ശേഷം നാല് സിനിമകളേ ബ്ലെസ്സിയുടേതായി പുറത്ത് വന്നിട്ടുള്ളു. അതില്‍ രണ്ടെണ്ണത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.
Read Also: മോഹന്‍ലാലിനൊപ്പം നയന്‍താര അഭിനയിക്കാത്തതിന് പിന്നിലെ കാരണം? കഥകള്‍ പലത്
7. ഷാജി കൈലാസ്
കിങ്, വല്യേട്ടന്‍ തുടങ്ങി മമ്മൂട്ടിയുടെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാജി കൈലാസ്. ഏറ്റവും ഒടുവില്‍ മമ്മൂട്ടിയെ നായകനാക്കി തുടര്‍ച്ചയായി മൂന്ന് സിനിമകളാണ് ഷാജി കൈലാസ് ചെയ്തത്- 2010 ല്‍ ദ്രോണ, 2011 ല്‍ ഓഗസ്റ്റ് 15, 2012 ല്‍ ദി കിങ് ആന്റ് ദി കമ്മീഷണര്‍. പത്ത് വര്‍ഷത്തിനിടെ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരു സിനിമയും ചെയ്തിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കിയുടെ 'എലോണ്‍' ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഷാജി കൈലാസ് ചിത്രം.
8. പ്രിയദർശൻ
മോഹൻലാലിനൊപ്പം സൂപ്പർ ഹിറ്റുകൾ ഒരുപാട് സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് പ്രിയദർശൻ. എന്നാൽ പ്രിയദർശന്റെ മൂന്ന് സിനിമകളിലാണ് മമ്മൂട്ടി നായകനായി എത്തിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് മേഘം ആയിരുന്നു. 1999 ലായിരുന്നു ഇത്. കഴിഞ്ഞ 23 വർഷമായി പ്രിയദർശൻ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ പോലും ചെയ്തിട്ടില്ല. 2017 ൽ ഒരു സിനിമ അനൗൺസ് ചെയ്തിരുന്നെങ്കിലും പിന്നീടത് നടക്കാതെ പോയി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.