തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഇപ്പോള്‍ നയന്‍താര മാത്രമായിരിക്കും അര്‍ഹയായിട്ടുണ്ടാവുക. ഒറ്റയ്‌ക്കൊരു നങ്കൂരമായി നിന്ന് സിനിമകള്‍ വിജയിപ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് നയന്‍സ്. ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ പലപ്പോഴും നായകന്റെ നിഴലായി വന്ന് ഡാന്‍സും കളിച്ച് പോകുന്ന കാലഘട്ടത്തിലാണ് നയന്‍താരയുടെ 'ആറാട്ട്' എന്ന് കൂടി ഓര്‍ക്കണം.
19 വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന കുടുംബ ചിത്രത്തില്‍ നിന്ന് തുടങ്ങിയതാണ് നയന്‍താരയുടെ പ്രയാണം. തൊട്ടടുത്ത വര്‍ഷം രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു നയന്‍സ്- 2004 ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകള്‍. എന്നാല്‍ അതിന് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മോഹന്‍ലാലിന്റെ നായികയായി ഒരു സിനിമയില്‍ പോലും നയന്‍താര അഭിനയിച്ചില്ല (ട്വന്റി-20 യില്‍ ഒരു അതിഥിവേഷത്തില്‍ എത്തിയത് മാത്രമാണ് ഇതിന് ഒരു അപവാദം).
എന്തുകൊണ്ടാണ് നയന്‍താര മോഹന്‍ലാലിനൊപ്പം അഭിനയിക്കാത്തത്? തെന്നിന്ത്യയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടുമിക്ക നടിമാരും മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്നുണ്ട് ഇപ്പോഴും. എന്തായാലും മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ല എന്നത് നയന്‍താരയുടെ മാത്രം തീരുമാനമാണെന്നാണ് അണിയറ സംസാരം. ഇതിന്റെ കാരണം എന്തായാലും വെളിവാക്കപ്പെട്ടിട്ടില്ല. പലകഥകളും ഇതേ പറ്റി പ്രചരിക്കുന്നുണ്ട് എന്നത് വേറെ കാര്യം. രണ്ട് പേർക്കും പറ്റിയ ഒരു പ്രൊജക്ട് വരാത്തതുകൊണ്ടാണെന്ന് വിശ്വസിക്കുന്നവരും സിനിമാമേഖലയിൽ ഉണ്ട് എന്നത് തള്ളിക്കളയുന്നില്ല.
2004 ന് ശേഷം നയന്‍താര മലയാളത്തില്‍ അത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. പിന്നീട് തമിഴ് സിനിമകളിലൂടെ നയന്‍സ് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങി. അതിന് ശേഷം തെലുങ്കിലും പാദമുദ്ര പതിപ്പിച്ചു. ഇതിനിടെ വ്യക്തി ജീവിതത്തില്‍ പ്രണയപരാജയം ഉൾപ്പെടെ പല വെല്ലുവിളികളും നേരിട്ടു. അതെല്ലാം മറികടന്നത് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലെത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദശകങ്ങള്‍ പരിശോധിച്ചാല്‍, നയന്‍താരയ്ക്കൊപ്പം മലയാളത്തില്‍ ഏറ്റവും അധികം അഭിനയിച്ച താരം ആരെന്ന ചോദ്യത്തിന്റെ ഉത്തരം കൂടി തേടണം. മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നതാണ് ഉത്തരം. തസ്‌കരവീരന്‍, രാപ്പകല്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍, പുതിയ നിയമം എന്നിവയാണ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍.
ദിലീപിനൊപ്പം ബോഡി ഗാര്‍ഡിലും നിവിന്‍ പോളിയ്‌ക്കൊപ്പം ലൗ ആക്ഷന്‍ ഡ്രാമയിലും കുഞ്ചാക്കോ ബോബനൊപ്പം നിഴലിലും നയന്‍സ് അഭിനയിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ഗോള്‍ഡ് ആണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.