Mumbai: പരിനീതി ചോപ്രയുടെ (Parineeti Chopra) ഏറ്റവും പുതിയ ചിത്രം "സൈന" മാർച്ച് 26ന് തീയറ്റേറുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററും ടീസറും പരിനീതി ചൊവ്വാഴ്ച്ച പുറത്ത് വിട്ടു. ബാഡ്മിന്റൺ കളിക്കാരിയായ സൈന നെഹ്‌വാളിന് ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് സ്റ്റാൻലി ക ദാബ്ബ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ചിത്രത്തിൽ സൈനയുടെ (Saina Nehwal) കുട്ടിക്കാലം മുതൽ അന്തരാഷ്ട്ര മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നത് വരെയുള്ള യാത്രയാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. 2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് (Covid 19) മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ആദ്യം ശ്രദ്ധ കപൂറാണ് സൈനയായി എത്തുക എന്ന് വാർത്തകൾ ഉണ്ടായിരുന്നങ്കിലും ശ്രദ്ധയ്ക്ക് മറ്റ് സിനിമകൾ ഉണ്ടായിരുന്നതിനാൽ പരിനീതിയെ തെരഞ്ഞെടുക്കുകയായിരുന്നു.


ALSO READ: Marakkar v/s Malik: വലിയ പെരുന്നാളിന് ഏറ്റ്മുട്ടാൻ ഒരുങ്ങി Big Budget ചിത്രങ്ങൾ


കഴിഞ്ഞ വർഷം മറ്റ് സിനിമകൾ കോവിഡ് മഹാമാരി മൂലം OTT റിലീസ് നടത്തിയപ്പോൾ പരിനീതി, താൻ ഈ സിനിമയ്ക്കായി കഠിനമായി അധ്വാനിച്ചിട്ടുണ്ടെന്നും അതിനാൽ തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് തന്റെ ആവശ്യമെന്നും പറഞ്ഞിരുന്നു. ഇത് കൂടാതെ പരിനീതിയുടെ (Parineeti Chopra) റിലീസ് ചെയ്യാനിരിക്കുന്ന സിനിമ സന്ദീപ് ഔർ പിങ്കി ഫെറാറും തിയേറ്ററിൽ റീലീസ് ചെയ്യണമെന്ന് പരിനീതി പറഞ്ഞിരുന്നു.


ALSO READ: First Look Poster : Suniel Shetty യുടെ മകൻ Ahan ന്റെ ആദ്യ ചിത്രമായ Tadap ന്റെ പോസ്റ്റർ Akshay Kumar റിലീസ് ചെയ്‌തു


 അതേസമയം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതോടെ പോസ്റ്ററിൽ കൊടുത്തിരിക്കുന്നത് ടെന്നീസ് ടോസ് ആണെന്നും ബാഡ്മിന്റണിന് ഇങ്ങനെയല്ല സെർവ് ചെയ്യണ്ടതെന്നും പറഞ്ഞ് കൊണ്ട് നിരവധിയാളുകൾ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഇത് സെറീന വില്യംസിന്റെ ജീവിത കഥയല്ലെന്നും, ഇത് സൈന നെഹ്‌വാളിന്റെ കഥയാണോ അതോ സാനിയ മിർസയുടെ (Sania Mirza) കഥയാണോ എന്നൊക്കെ ചോദിക്കുന്നവരുടെയും എണ്ണം കുറവല്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.