ബാങ്കോക്ക്: മലയാളിയായ ബാഡമിന്റൺ താരം എച്ച് എസ് പ്രെണോയിക്കും വനിതാ താരം സൈന നെഹ്വാളിനും കോവിഡ് പോസിറ്റീവായി. തായ്ലൻഡിൽ വെച്ചാണ് ഇരുതാരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് തായ്ലൻഡ് ഓപ്പൺ മത്സരങ്ങൾക്ക് ഇറങ്ങനിരിക്കെയാണ് ഇരുതാരങ്ങൾക്ക് കോവിഡ് പോസിറ്റീവായത്.
NEWS UPDATE:
Badminton Association of India is in constant touch with @bwf, players, team management and organizers. @himantabiswa @AJAYKUM78068675 #badminton pic.twitter.com/CBilGCpmO4— BAI Media (@BAI_Media) January 12, 2021
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരവരെയും ബാങ്കോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡിനെ തുടർന്ന് ഇരുവരും മത്സരങ്ങളിൽ നിന്ന് പിന്മാറി ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ സൈനയുടെ (Saina Nehwal) ഭർത്താവ് പാരുപ്പള്ളി കശ്യപിനെ കുറിച്ച യാതൊരു വിവരവും അസോസിയേഷൻ ഇതുവരെ അറിയിച്ചിട്ടില്ല. കശ്യപും ടൂർണമെന്റിൽ പിന്മാറിയിരുന്നു.
ALSO READ: ഗാംഗുലിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇവരെ കൂടാതെ ടൂർണമെന്റിൽ നിരവധി ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്നുണ്ട്. പി.വി സിന്ധു (PV Sindhu), സായി പ്രണീത്, കിഡമ്പി ശ്രീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇന്നും നാളെയുമായി മത്സരത്തിന് ഇറങ്ങും. ഇന്ന് നടന്ന മിക്സഡ് ഡബിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ സാത്വിക്സായിരാജ് റങ്കിറെഡ്ഡി - അശ്വിനി പൊന്നപ്പ സഖ്യം ഇന്തോനേഷ്യയുടെ ആറാം സീഡ് ടീമിനെ തകർത്ത് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.
ALSO READ: ഹൃദയാഘാതത്തിനെ തുടർന്ന് കപിൽ ദേവ് ആശുപത്രിയിൽ
2021ലെ ബാഡ്മിന്റൺ ടൂർണമെന്റുകളുടെ പുതിയ സീസണിന്റെ ആദ്യ പകുതിയാണ് ഇന്ന് ആരംഭിക്കുന്നത്. ജൂലൈ 25ന് നടക്കുന്ന റഷ്യൻ ഓപ്പണോടെ ആദ്യ പകുതി അവസാനിക്കും. തുടർന്ന് ടോക്കിയോ ഒളിമ്പിക്സിന് (Tokiyo Olympics) തിരി തെളിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...