Movie Release: Keerthy Suresh ചിത്രം Good Luck Sakhi ജൂൺ 3ന് തീയറ്ററുകളിലെത്തും
കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ നായകനായി എത്തുന്നത് ആദി പിനിസെട്ടിയാണ്. ജഗപതി ബാബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Hyderabad: കീർത്തി സുരേഷിന്റെ (Keerthy Suresh) ഏറ്റവും പുതിയ ചിത്രമായ ഗുഡ് ലക്ക് സഖി ജൂൺ 3ന് തീയറ്റേറുകളിലെത്തും. ചിത്രം കഴിഞ്ഞ വര്ഷം റിലീസ് (Release)ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും കോവിഡ് മഹാമാരി മൂലം ചിത്രത്തിന്റെ നിർമ്മാണം മാറ്റി വെയ്ക്കുകയായിരുന്നു. കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ നായകനായി എത്തുന്നത് ആദി പിനിസെട്ടിയാണ്. ജഗപതി ബാബുവും (Jagapathy Babu) ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
വെർത്ത് എ ഷോട്ട് മോഷൻ ആർട്സിന്റെ ബാനറിൽ സുധീർ ചന്ദ്ര പാതിരിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് . ചിത്രത്തിന്റെ സഹ നിർമ്മാതാവ് ശ്രാവ്യവർമ്മ ആണ്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ക്രൂവിൽ ഏറ്റവും കൂടുതൽ ഉള്ളത് സ്ത്രീകളാണെന്ന് ഉള്ളതാണ്. സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നാഗേഷ് കുക്കുനൂറാണ്. ചിത്രം തെലുങ്ക്, തമിഴ് (Tamil), മലയാളം (Malayalam) എന്നിങ്ങനെ മൂന്ന് ഭാഷകളിലായി ആണ് റിലീസ് ചെയ്യുന്നത്.
കീർത്തി തന്റെ ഇൻസ്റ്റാഗ്രാം (Instagram)അക്കൗണ്ടിലൂടെയും ട്വിറ്ററിലൂടെയുമാണ് (Twitter)സിനിമയുടെ റിലീസിംഗ് തീയതി പ്രേക്ഷകരെ അറിയിച്ചത്. റിലീസിങ് തീയതിക്കൊപ്പം പുതിയ പോസ്റ്ററും നടി പങ്ക് വെച്ചിട്ടുണ്ട്. എല്ലാവരും ദോഷമായി കരുതുന്ന ഒരു കഥാപാത്രമായി ആണ് കീർത്തി എത്തുന്നത്. ജഗപതി ബാബുവിന്റെ കഥാപാത്രം എത്തുന്നതോടെ കീർത്തിയുടെ കഥാപാത്രം തന്റെ സ്വപ്‌നങ്ങൾ പിടിച്ചടക്കുന്നതും വിജയം കൈവരിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
2021 ഓഗസ്റ്റ് 15ന് ഗുഡ് ലക്ക് സഖിയുടെ ടീസർ (Teaser) റിലീസ് ചെയ്തിരുന്നു. അന്ന് സിനിമയുടെ ടീസർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രഭാസാണ് അന്ന് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തത്. ഇത് കൂടാതെ കീർത്തി സുരേഷ് തെലുങ്ക് സിനിമയായ രംഗ് ദേയിൽ എത്തുന്നുണ്ട്. ഇത് കൂടാതെ മലയാള സിനിമയായ മരക്കാർ അറബി കടലത്തിന്റെ സിംഹത്തിലും ( Marakkar: Arabikadalinte Simham) എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...