Kochi: കഥ പറയാന്‍ മുകേഷ്, കേള്‍ക്കാന്‍ ആരാധകര്‍...!!  പുതിയ യൂട്യൂബ് ചാനലുമായി വരുന്നു സിനിമാതാരവും രാഷ്ട്രീയ നേതാവുമായ  മുകേഷ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

"മുകേഷ് കഥകള്‍" ഏറെ പ്രസിദ്ധമാണ്. സിനിമയ്ക്ക് അകത്തെയും പുറത്തെയും ധാരാളം കഥകള്‍ മുകേഷ് പറയുകയും ഏഴുതുകയും ചെയ്യാറുണ്ട്.  മുകേഷ് കഥകള്‍ എന്ന പേരില്‍ അദ്ദേഹം  പുസ്തകം രചിച്ചിരുന്നു അദ്ദേഹത്തിന്‍റെ കഥകള്‍ക്ക് ധാരാളം ആരാധകരുമുണ്ട്. എന്നാല്‍, ഇപ്പോള്‍ കഥ എഴുതുകയല്ല.  യൂട്യൂബ് ചാനലിലൂടെ കഥ പറയാന്‍ എത്തുകയാണ് മുകേഷ്... 


യൂട്യൂബ് ചാനലിലൂടെ കഥകള്‍ പറയാന്‍  തനിക്ക് പ്രേരണ നല്‍കിയത് ആരാണെന്നും  മുകേഷ് വെളിപ്പെടുത്തി.   തനിക്കറിയാവുന്ന കഥകളെല്ലാം  ഈ ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്‍റ്  ചെയ്യണമെന്ന് തന്നോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നെന്നും അതാണ്‌ ഈ ആശയത്തിന് പിന്നിലെന്നും മുകേഷ് പറഞ്ഞു. 


Also Read:  Mukesh Methil Devika Divorce: സിനിമാതാരം മുകേഷ് പറത്തിവിട്ട നീല പൂമ്പാറ്റയുടെ (blue butterfly) പൊരുള്‍ അറിയുമോ?


പണ്ട് തിക്കുറുശ്ശി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ രസകരമായ ധാരാളം കഥകള്‍ പറഞ്ഞിരുന്നെന്നും ഈ കഥകള്‍ അദ്ദേഹത്തിന്‍റെ കാലശേഷത്തോടെ ഇല്ലാതായെന്നും മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ തന്നോട് പറഞ്ഞിരുന്നതായി മുകേഷ് പറഞ്ഞു.


Also Read: Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു


"മുകേഷ് സ്പീക്കിംഗ്"  (Mukesh Speaking) എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് റിലീസ് ചെയ്തത്. 


സെപ്റ്റംബ:ര്‍ 26 മുതലാണ് യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.