Mukesh Methil Devika Divorce: സിനിമാതാരം മുകേഷ് പറത്തിവിട്ട നീല പൂമ്പാറ്റയുടെ (blue butterfly) പൊരുള്‍ അറിയുമോ?

വിവാദങ്ങളുടെ കൂടെപ്പിറപ്പാണ്  സിനിമാ നടനും രാഷ്ട്രീയ നേതാവുമായ മുകേഷ്.  Me too വിവാദം അടങ്ങിയപ്പോഴാണ്  സഹായം ആവശ്യപ്പെട്ട്‌  ഫോണ്‍ ചെയ്ത കുട്ടിയോട് അപമര്യദയായി സംസാരിച്ച് വീണ്ടും വിവാദത്തില്‍  ചെന്ന് ചാടിയത്‌.

Written by - Zee Malayalam News Desk | Last Updated : Aug 4, 2021, 02:57 PM IST
  • വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ Mukesh സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരെ കുഴക്കിയത്
  • നീല വര്‍ണ്ണത്തിലുള്ള പൂമ്പാറ്റയുടെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്
Mukesh Methil Devika Divorce: സിനിമാതാരം മുകേഷ് പറത്തിവിട്ട നീല പൂമ്പാറ്റയുടെ  (blue butterfly) പൊരുള്‍ അറിയുമോ?

Mukesh Methil Devika Divorce:വിവാദങ്ങളുടെ കൂടെപ്പിറപ്പാണ്  സിനിമാ നടനും രാഷ്ട്രീയ നേതാവുമായ മുകേഷ്.  Me too വിവാദം അടങ്ങിയപ്പോഴാണ്  സഹായം ആവശ്യപ്പെട്ട്‌  ഫോണ്‍ ചെയ്ത കുട്ടിയോട് അപമര്യദയായി സംസാരിച്ച് വീണ്ടും വിവാദത്തില്‍  ചെന്ന് ചാടിയത്‌.

എന്നാല്‍, അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് മുകേഷും മേതില്‍ ദേവികയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകളാണ് (Mukesh-Methil Devika Divorce News). ആദ്യ ഭാര്യയായ സരിതയില്‍  (First wife Saritha) നിന്നും വിവാഹ മോചനം നേടിയ ശേഷം  ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു  മേതില്‍ ദേവികയുമായുള്ള  (Methil Devika)മുകേഷിന്‍റെ  രണ്ടാം വിവാഹം (MUkesh second Marriage). 

എന്നാല്‍, കഴിഞ്ഞ ദിവസമാണ്  ആരാധകരെ അമ്പരപ്പിച്ചകൊണ്ടാണ്  ഇരുവരും  പിരിയുവാന്‍ തീരുമാനിച്ച  വാര്‍ത്ത  പുറത്തു വന്നത്.  മുകേഷും താനും  പിരിയാന്‍ തീരുമാനിച്ചതായി  മേതില്‍ ദേവിക മാധ്യമങ്ങളോട് വ്യക്തമാക്കിയപ്പോഴും മുകേഷ്  നിശബ്ദത പാലിക്കുകയായിരുന്നു. 

Also Read: Mukesh Divorce: തൊട്ടതും പിടിച്ചതുമെല്ലാം 'വിവാദമാകുന്ന' ആ മുകേഷ് കഥ

എന്നാല്‍, വിവാഹ മോചനം  സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ മുകേഷ്  (Mukesh) സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരെ കുഴക്കിയത്.  Good morning ആശംസിച്ചുകൊണ്ട് നീല വര്‍ണ്ണത്തിലുള്ള പൂമ്പാറ്റയുടെ ചിത്രമാണ്  മുകേഷ്  പങ്കുവച്ചത്. പോസ്റ്റിന് നിരവധി കമന്‍റുകള്‍ എത്തി.  പൂവ്, പൂമ്പാറ്റ, പരാഗണം, ... പുതിയ  പൂവ് തേടിപോകുന്ന പൂമ്പാറ്റ എന്നൊക്കെയായിരുന്നു  കമന്‍റുകള്‍....!! 

പക്ഷേ  നീല നിറത്തിലുള്ള പൂമ്പാറ്റയുടെ  ചിത്രത്തിന് ഒരു പാട് ആർത്ഥ തലങ്ങൾ ഉണ്ട്എന്നതാണ് വസ്തുത.  ചിത്രശലഭങ്ങള്‍ക്ക്‌  വിവിധ സംസ്കാരങ്ങൾക്കിടെ നിരവധി അർത്ഥങ്ങളുണ്ട്.   ജീവിതം  പ്രണയം,  മാറ്റങ്ങള്‍,  പുനര്‍ജ്ജന്മം  എന്നിവയെ പ്രതിനിധീകരിക്കാന്‍  ചിത്രശലഭങ്ങളെയാണ് പ്രതീകമാക്കാറുള്ളത്.

അതേപോലെതന്നെ   നീല ചിത്രശലഭവും   (Blue Butterfly) പ്രതീകാത്മകമാണ്.   നീല  പൂമ്പാറ്റ  ജീവിതത്തിലെ സന്തോഷം,  ഭാഗ്യത്തിന്‍റെ മാറ്റം തുടങ്ങിയവയെ സൂചിപ്പിക്കുന്നു.   നീല ചിത്രശലഭത്തെ ആഗ്രഹം സഫലപ്പെടുനതിന്‍റെ  സൂചന യായും  ( wish granter) കണക്കാക്കാറുണ്ട്.

അതേസമയം, ഏറെ നാളുകളായി  അകന്നു കഴിയുന്ന മുകേഷും മേതില്‍ ദേവികയും   വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News