മൈ നെയിം ഇസ് അഴകൻ ചിത്രത്തിലെ ഉയ്യെന്റപ്പാ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്. ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ 2 മില്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.    ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ  എത്തുന്ന ചിത്രമാണ് മൈ നെയിം ഇസ് അഴകൻ.  ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്.  കോമഡി ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് 'മൈ നെയിം ഈസ് അഴകൻ'  


COMMERCIAL BREAK
SCROLL TO CONTINUE READING

ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഒരാഴ്ച മുമ്പാണ് പുറത്തുവിട്ടത്. 7 ദിവസങ്ങൾ മാത്രം കൊണ്ടാണ് ഗാനത്തിന് 2 മില്ലിന്നിൽ അധികം കാഴ്ചക്കാരെ ലഭിച്ചത്.  ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ദിവസങ്ങൾക്കു മുന്നേ പുറത്തുവന്ന സിനിമയുടെ ടീസറിന് ആവേശകരമായ പ്രതികരണമാണ്‌ ലഭിച്ചത്. ടീസറിന്‌ ഇതിനോടകം 14 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്‌.



ALSO READ : Vedikettu Movie: വിഷ്‌ണു ഉണ്ണികൃഷ്‌ണൻ - ബിബിൻ ജോർജ്‌ ചിത്രം വെടിക്കെട്ട് ഉടൻ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു


ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമായെത്തുന്ന 'മൈ നെയിം ഈസ് അഴകൻ' സെപ്തംബർ മാസം തീയേറ്ററുകളിലേക്കെത്തും.  ഒരു യമണ്ടൻ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ ഒരു പിടി നല്ല കലാകാരന്മാർ അണിനിരക്കുന്നുണ്ട്


നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ: വൈശാഖ് സി വടക്കേവീട്. ഗോൾഡ്, റോർഷാച്ച്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന അടുത്ത ചിത്രങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.