മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രചന നാരായണൻകുട്ടി. പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിച്ചു.
1/5തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.
2/5നേർച്ചയായി താരം തന്റെ മുടി മുറിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
3/5എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലാതാക്കുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
4/5ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
5/5മികച്ച നർത്തകി കൂടിയാണ് രചന നാരായണൻകുട്ടി.