Kolkatha Fire: കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

നിരവധി പേർ അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മാളിലെ അഞ്ചാം നിലയിലുള്ള ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 04:23 PM IST
  • കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം.
Kolkatha Fire: കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

കൊൽക്കത്ത: കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മാളിലെ അഞ്ചാം നിലയിലുള്ള ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. പുക മറ്റു നിലകളിലേക്ക് പടർന്നു. നാല് ഫയർഎഞ്ചിനുകൾ ഉപയോ​ഗിച്ച് കൊണ്ട് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. അതിനാൽ കൂടുതൽ ഫയർഎഞ്ചിനുകൾ എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. .മാളിൽ‌ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമവും പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

Updating....

Trending News