ബിജു മേനോൻ  കഥാപാത്രമായി  പുതിയ ചിത്രം നാലാം മുറ ഒടിടി  റിലീസിന് ഒരുങ്ങുകയാണ്. ചിത്രം, ഇന്ന് അർദ്ധരാത്രി മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സാണ് സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ 23 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നാലാം മുറ. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജു മേനോനൊപ്പം ഗുരു സോമസുന്ദരം ഒരു പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് നാലാം മുറ. പോലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് ബിജു മേനോൻ ചിത്രത്തിൽ എത്തിയത്. ഗുരു സോമസുന്ദരവും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ  അവതരിപ്പിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്. 


ALSO READ: Malaikottai Valiban : കലിപ്പ് ലുക്കിൽ ചെകുത്താന്‍ ലാസർ; എൽജെപിയുടെ മലൈക്കോട്ടൈ വാലിബനിലെ ലുക്ക് പുറത്ത്


ലക്കി സ്റ്റാർ ആയിരുന്നു ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രം. ലക്കി സ്റ്റാറിൽ ജയറാം, രചന നാരായണൻകുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാലാം മുറയുടെ ഷൂട്ടിങ് ഈ വർഷം ജൂണിൽ തന്നെ പൂർത്തിയായിരുന്നു. ഒരു സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നാലാം മുറ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് നാലാം മുറ. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സൂരജ് വി ദേവാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് കൈലാസ് മേനോനും പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറുമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.