Naane Varuvean: ധനുഷിന്റെ നാനേ വരുവേൻ ഉടൻ ഒടിടിയിലേക്കെത്തുന്നു?
Naane Varuvean Movie OTT Update : സെപ്റ്റംബർ 29 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് നാനേ വരുവേൻ. തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ധനുഷ് നായകനായി എത്തിയ ചിത്രം നാനേ വരുവേൻ ഉടൻ ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇനിയും പുറത്തുവന്നിട്ടില്ല. സെപ്റ്റംബർ 29 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് നാനേ വരുവേൻ. തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനേ വരുവേൻ.
ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തിയത്. കലൈപുലി തനുവാണ് ‘നാനെ വരുവേൻ’ ചിത്രം നിർമ്മിച്ചത്, വി ക്രിയേഷന്‍സിന്‍റെ ബാനറിലായിരുന്നു ചിത്രം എത്തിയത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. സെൽവരാഘവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരുന്ന ചിത്രമാണ് നാനെ വരുവേൻ. . ഇന്ദുജയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തിയിരിക്കുന്നത്. എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.
ALSO READ: Naane Varuvean: 'ഒരേ ഒരു ഊരുക്കുള്ളെ രണ്ട് രാജാ'; 'നാനേ വരുവേൻ' ലിറിക്കൽ വീഡിയോ
അതേസമയം ധനുഷിന്റെ ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രമാണ് വാത്തി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയളി താരം സംയുക്ത മേനോനാണ് നായികയായെത്തുന്നത്. ഡിസംബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് വാത്തി ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി.വി പ്രകാശ്‍ കുമാറാണ്. 'വാത്തി'യില്‍ ധനുഷിന്റെ ഒരു ഹെവി ഡാൻസുണ്ടായിരിക്കുമെന്ന് ജി.വി പ്രകാശ്‍കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
ചിത്രത്തിന് തമിഴിൽ വാത്തിയെന്നും തെലുഗിൽ സർ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു വാത്തിയുടെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിൻറെ സംഗീത സംവിധായകനായി എത്തുന്നത് ജിവി പ്രകാശാണ്. ചിത്രം രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. തെലുഗിലെ ധനുഷിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും വാത്തിക്കുണ്ട്. വാത്തിയിൽ ധനുഷിന്റെ ഒരു ഹെവി ഡാൻസ് ഉണ്ടായിരിക്കുമെന്നാണ് ജി.വി. പ്രകാശ് മുമ്പ് ട്വിറ്ററിൽ കുറിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...