Naane Varuvean: 'ഒരേ ഒരു ഊരുക്കുള്ളെ രണ്ട് രാജാ'; 'നാനേ വരുവേൻ' ലിറിക്കൽ വീഡിയോ

ധനുഷ് എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 12:16 PM IST
  • 'ഒരേ ഒരു ഊരുക്കുള്ളെ രണ്ട് രാജാ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്.
  • ധനുഷും യുവൻ ശങ്കർ രാജയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.
  • ധനുഷ് എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.
Naane Varuvean: 'ഒരേ ഒരു ഊരുക്കുള്ളെ രണ്ട് രാജാ'; 'നാനേ വരുവേൻ' ലിറിക്കൽ വീഡിയോ

ധനുഷ് നായകനാകുന്ന 'നാനേ വരുവേൻ' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഒരേ ഒരു ഊരുക്കുള്ളെ രണ്ട് രാജാ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. ധനുഷും യുവൻ ശങ്കർ രാജയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഒരു മാസ് എന്റർടെയിനർ ആയിരിക്കും. 

ധനുഷിന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രമായിരിക്കും ഇത്. ഏറെ ആകാംക്ഷയും നി​ഗൂഢതയും ഒപ്പം സസ്പെൻസും നിറച്ച ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. സെപ്റ്റംബർ 30ന് റിലീസ് ചെയ്യുമെന്നാണ് വിവരം. വലിയ പ്രതീക്ഷ നൽകി കൊണ്ടുള്ള ടീസറാണ് അണിയറക്കാർ ഒരുക്കിയത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ് ആണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വളരെ അഭിമാനത്തോടെ ധനുഷ് ചിത്രം നാനെ വരുവേൻ സെപ്റ്റംബറിൽ കേരളത്തിലെത്തിക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്. ഇന്ദുജയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Also Read: Pallimani Teaser: തിരിച്ചുവരവിന് ഒരുങ്ങി നിത്യ ദാസ്; 'പള്ളിമണി' ടീസർ പുറത്തുവിട്ടു

 

ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിൽ എത്തുമെന്നാണ് സൂചന. കലൈപുലി തനുവാണ് ‘നാനെ വരുവേൻ’ ചിത്രത്തിന്റെ നിർമ്മാണം. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സെൽവരാഘവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് നാനെ വരുവേൻ. എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News