തെലുങ്ക് നടനും നാ​ഗാർജുനയുടെ മകനുമായ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു. ഇന്ന് രാവിലെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത് നാഗാര്‍ജുനയാണ്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ‌ വൈറലായിക്കഴിഞ്ഞു. രാവിലെ 9.42ന് നാ​ഗാർജുനയുടെ വസതിയിൽ വച്ച് തന്നെയാണ് ഇരുവരും മോതിരം മാറിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം നാഗാര്‍ജുന കുറിച്ചത് ഇങ്ങനെ...


"ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇരുവർക്കും അഭിനന്ദനങ്ങൾ! ജീവിതകാലം മുഴുവൻ ഈ സന്തോഷവും സ്നേഹവുമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 8.8.8, അനന്തമായ സ്നേഹത്തിന്‍റെ തുടക്കം". 



 


Also Read: Ormachithram: മലയാള സിനിമ ചരിത്രത്തിൽ ആദ്യം; സംവിധായകന്റെ പേരില്ല, 'ഓർമ്മചിത്രം' നാളെ മുതൽ


 


നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയം ഇന്നുണ്ടാകുമെന്ന വാർത്തകൾ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. 2021ലാണ് നടി സാമന്തയുമായുള്ള വിവാഹബന്ധം നാ​ഗചൈതന്യ വേര്‍പെടുത്തിയത്. നാ​ഗചൈതന്യയും ശോഭിതയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിം​ഗ് സെഷനില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.