Ormachithram: മലയാള സിനിമ ചരിത്രത്തിൽ ആദ്യം; സംവിധായകന്റെ പേരില്ല, 'ഓർമ്മചിത്രം' നാളെ മുതൽ

Ormachithram release date: ഹരികൃഷ്ണൻ,  മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ചിത്രം ഓഗസ്റ്റ് 9ന് സാഗാ ഇന്‍റര്‍നാഷണല്‍ പ്രദർശനത്തിനെത്തിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 8, 2024, 02:10 PM IST
  • ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
  • ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവ്വഹിക്കുന്നു.
  • കുന്നമംഗലം, കാപ്പാട്, മാവൂർ എന്നിവിടങ്ങളിലായി ചിത്രികരണം പൂർത്തിയായി.
Ormachithram: മലയാള സിനിമ ചരിത്രത്തിൽ ആദ്യം; സംവിധായകന്റെ പേരില്ല, 'ഓർമ്മചിത്രം' നാളെ മുതൽ

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത ഹരികൃഷ്ണൻ നായകനായ ഓർമ്മചിത്രം ഓഗസ്റ്റ് 9 മുതൽ തിയേറ്ററിൽ റിലീസ് ആകുന്നു. ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ്‌ നിർമ്മിക്കുന്ന ചിത്രമാണ് "ഓർമ്മചിത്രം". ഹരികൃഷ്ണൻ,  മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര, അശ്വന്ത് ലാൽ, അമൽ രവീന്ദ്രൻ, മീര നായർ, കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവ്വഹിക്കുന്നു.

ALSO READ: ആക്ഷൻ കിംഗ് അർജുൻ ഈസ് ബാക്ക്; റിലീസിനൊരുങ്ങി 'വിരുന്ന്'

ഗാനരചന - വയലാർ ശരത്ചന്ദ്ര വർമ്മ, അലക്സ്‌ പോള്‍, സന്തോഷ്‌ വർമ്മ, സുജേഷ് കണ്ണൂർ. സംഗീത സംവിധാനം - അലക്സ് പോൾ. കൊറിയൊഗ്രാഫി വിഷ്ണു. എഡിറ്റർ - ബിനു നെപ്പോളിയൻ. പ്രൊഡക്ഷൻ കൺട്രോളർ - പ്രമോദ് ദേവനന്ദ. പ്രൊജക്റ്റ് മാനേജർ - മണിദാസ് കോരപ്പുഴ. ആർട്ട് - ശരീഫ് സി കെ ഡി എൻ. മേക്കപ്പ് - പ്രബീഷ് കാലിക്കറ്റ്. വസ്ത്രാലങ്കാരം - ശാന്തി പ്രിയ. സ്റ്റിൽസ് - ഷനോജ് പാറപ്പുറത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജെയ്സ് ഏബ്രഹാം. അസോസിയേറ്റ് ഡയറക്ടർ - അമൽ അശോകൻ, ദീപക് ഡെസ്. അസിസ്റ്റന്റ് ഡയറക്ടർ - ഐറിൻ ആർ, അമൃത ബാബു. ആക്ഷൻ - ജാക്കി ജോൺസൺ. കളറിസ്റ്റ് - ജിതിന്‍ കുമ്പുക്കാട്ട്. ഡി ടി എസ്‌ മിക്സ്‌ - ഷൈജു. സ്റ്റുഡിയോ - യുണിറ്റി /  മലയിൽ. യുണിറ്റ് - ഷാഡോ x ഫിലിംസ് ഹുസൈൻ & ടീം. ഡിസൈൻ സുന്ദർ. 

കുന്നമംഗലം, കാപ്പാട്, മാവൂർ എന്നിവിടങ്ങളിലായി ചിത്രികരണം പൂർത്തിയായ ചിത്രം ഓഗസ്റ്റ് 9ന് സാഗാ ഇന്‍റര്‍നാഷണല്‍ പ്രദർശനത്തിനെത്തിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ആപ്പിള്‍ ഇന്‍ഫോടെക്. പി ആർ ഒ - എം കെ ഷെജിന്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News