Namitha Pramod Marriage : നമിത പ്രമോദ് വിവാഹിതയാകുന്നു? സന്തോഷ വാർത്ത ഉടൻ പുറത്തുവിടുമെന്ന് താരം
Namitha Pramod Marriage News : ഡിസംബർ 18 ഞായറാഴ്ച്ച ഒരു സന്തോഷ വാർത്ത തന്റെ ആരാധകരെ അറിയിക്കുമെന്നാണ് നമിത തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
നമിത പ്രമോദ് ഉടൻ വിവാഹിതയാകുന്നു എന്ന ചർച്ച സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോഴാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. അതിന് പിന്നാലെ ഇതിന് മറുപടി വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ചിലപ്പോ താൻ വിവാഹിതയാകും എന്നാണ് താരം വീഡിയോയിൽ പറയുന്നത്. ഡിസംബർ 18 ഞായറാഴ്ച്ച ഒരു സന്തോഷ വാർത്ത തന്റെ ആരാധകരെ അറിയിക്കുമെന്നാണ് നമിത തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഇതിനോടപ്പം ഇത് താരത്തിന്റെ വിവാഹത്തെ കുറിച്ച് അല്ലെന്നും ചർച്ചകൾ ഉണ്ട്.
ഇപ്പോൾ താരങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വിശ്വസിക്കാൻ കഴിയില്ലെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഇത് സിനിമയുടെ പ്രമോഷൻ ആകാനാണ് സാധ്യതയെന്നും പറയുന്നുണ്ട്. "എല്ലാരും കല്യാണമെന്ന് വിചാരിക്കും പക്ഷെ അവിടെ ആണ് ജിത്തു ജോസഫ്നെ വെല്ലുന്ന വിധം ഉള്ള ട്വിസ്റ്റ് കാത്തിരിക്കാം ആ ഗംഭീര ട്വിസ്റ്റ്നായി" എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതൊന്നുമല്ല കാര്യമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
നമിത പ്രമോദ് പുതിയ റെസ്റ്റോറന്റ് തുടങ്ങാൻ പോകുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ഞായറാഴ്ച്ച ഉണ്ടാവുകയെന്നുമാണ് കൂടുതൽ പേരുടെയും അഭിപ്രായം. പനമ്പള്ളി നഗറിലാണ് റെസ്റ്റോറന്റ് ആരംഭിക്കാൻ ഒരുങ്ങുന്നതെന്നും, ഇതിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളാണ് താരം കഴിഞ്ഞ ദിവസം പങ്കുവെച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇത് തനിക്ക് വളരെയധികം സന്തോഷം തരുന്ന കാര്യമാണെന്നും ആരാധകരുമായി വിശേഷം പങ്കുവെക്കാൻ താൻ കാത്തിരിക്കുകയാണെന്നും താരം അറിയിച്ചു.
ജയസൂര്യ ചിത്രം ഈശോയിലാണ് നമിത പ്രമോദ് അവസാനം അഭിനയിച്ചത്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്തിരുന്നു. വളരെ ഉയർന്ന തുകയ്‌ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങൾ സോണി സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. രുൺ നാരയണൺ പ്രൊഡക്ഷന്റെ ബാനറിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമിച്ചത്. നാദിർഷ തന്നെയാണ് ചിത്രത്തിൻറെ സംഗീതം സംവിധായകനും. ബിജിഎം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്.
ചിത്രത്തിൻറെ പേരിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. കൂടാതെ ചിത്രത്തിനെതിരെ നിയമ നടപടികളും ഉണ്ടായിരുന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയില്‍ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. എന്നാൽ സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്നു കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...