ഇന്ന് തന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറ്‍ നയൻതാരയുടെ പിറന്നാളാണ്. നാൽപ്പതിന്റെ നിറവിലാണ് താരം. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ആഢംബര വിവാഹം കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ്. ഏറെ വിവാദങ്ങൾക്കിടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ 'നയൻതാര: ബിയോണ്ട് ദി ഫെയറി ടേൽ' എന്ന ഡോക്യുഫിലം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി. നയൻതാരയുടെ സിനിമാജീവിതവും സ്വകാര്യജീവിതവുമാണ് ഡോക്യുമെന്ററിയിൽ ഉള്ളത്. മലയാളത്തിൽ ചെറിയ വേഷങ്ങളിൽ ആരംഭിച്ച കരിയർ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലൂടെ തന്റേതായ സ്റ്റാർഡം സൃഷ്ടിച്ചെടുത്ത നയൻതാരയുടെ ജീവിതമാണ് നെറ്റ്ഫ്ലിക്സ് ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്നു സംസാരിക്കാത്ത വ്യക്തിയാണ് നയൻതാര. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ എന്നിവയ്ക്കപ്പുറം മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിതത്തിലെ പല വേഷങ്ങളും ഡോക്യുമെന്ററിയിലൂടെ ആരാധകർക്ക് അടുത്തറിയാം.



 


ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്. ആറ് വർഷത്തിന് ശേഷം 2021 മാർച്ച് 25ന് ഇവരുടെ വിവാഹ നിശ്ചയം നടന്നു. തുടർന്ന് ആഢംബര വിവാഹം.


Also Read: Thekku Vadakku Ott: സുരാജ് - വിനായകൻ ചിത്രം 'തെക്ക് വടക്ക്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?


 


2022 ജൂൺ ഒമ്പതിനായിരുന്നു വിവാഹം. സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. മഹാബലിപുരത്തെ ഷെറാടൺ ​ഗ്രാൻഡ് റിസോർട്ടിലായിരുന്നു വിവാഹ വേദി. സംവിധായകൻ ​ഗൗതം മേനോനാണ് നെറ്റ്ഫ്ലിക്സിനായി ഡോക്യുമെന്ററി ഒരുക്കിയത്. ഡോക്യുമെന്ററി പുറത്തിറങ്ങാനിരിക്കെയാണ് വിവാദം ഉടലെടുത്തത്. നാനും റൗഡി താൻ എന്ന സിനിമയിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ നടനും നിർമ്മാതാവുമായ ധനുഷ് 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 


ധനുഷിനെതിരെ തുറന്ന കത്തുമായി നയൻതാര രം​ഗത്തെത്തിയിരുന്നു. പ്രതികാരദാഹിയായ ഏകാധിപതിയെന്ന് വിളിച്ച് രൂക്ഷമായ ഭാഷയിലായിരുന്നു നയൻതാരയുടെ പ്രതികരണം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.