മലയാളി ആണെങ്കിലും തെന്നിന്ത്യൻ ലേഡി സൂപ്പർ എന്നറിയപ്പെടുന്ന നയൻതാരയ്ക്ക് (Nayanthara) ആരാധകർ നിരവധിയാണ്.  താരത്തിന്റെയും വിഘനേഷ് ശിവന്റെയും വിവാഹം എന്ന് എന്ന കത്തിരിപ്പിലാണ് ആരാധകരെല്ലാം.  ഇപ്പോഴിതാ താരത്തെ പൊതുവേദിയിൽ അപമാനിച്ച സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നയന്‍താരയെ (Nayanathara) പൊതുവേദിയില്‍ വീണ്ടും അപമാനിച്ചിരിക്കുകയാണ് ‌ നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ രാധ രവി (Radha Ravi). മുൻപ് അതായത് 2019 ൽ ഒരു സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് രാധ രവി നായൻതാരയെ വളരെ വലിയ രീതിയിൽ തന്നെ  അപമാനിച്ചത് വിവാദമായിരുന്നു.



Also Read: Nayantara ഈ നടനൊപ്പം റൊമാൻസ് ചെയ്യുമ്പോൾ മാത്രമാണ് തനിക്ക് അസൂയ തോന്നാത്തത്: Vighnesh Shivan


ഇപ്പോഴത്തെ സംഭവം തമിഴ്നാട്ടിലെ  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കവെയായിരുന്നു.   വേദിയിൽ സംസാരിക്കവെ രാധ രവി നയൻതാരയെ (Nayanthara) പറ്റി വളരെ  മോശമായി സംസാരിച്ചിരുന്നു. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ പറ്റി സംസാരിക്കുമ്പോഴാണ് രാധ രവി നയൻതാരയെ കുറിച്ച് വളരെ മോശമായി പരമാർശിച്ചത്. 



നടനും രാഷ്ട്രീയക്കാരനുമായ രാധ രവി നയൻതാരയേയും നടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിനുമെതിരെയാണ് വിവാദ പരാമർശം നടത്തിയത്. നയൻതാരയ്ക്കും  ഉദയനിധിയും തമ്മിൽ രഹസ്യ ബന്ധമുണ്ടെന്നും അത് തനിക്ക് പ്രശ്നമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 


 



 


Also Read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി


നേരത്തെ 2019 ൽ നടത്തിയ പരമാർശത്തിൽ അവര്‍ക്കും ജന്മം നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്റസ്ട്രിയില്‍ അപ്രസക്തമാകുമ്പോൾ വെറും തരം താഴ്ന്ന രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് കേവലം വിലകുറഞ്ഞ പരിപാടിയാണെന്നും നയൻതാര പ്രതികരിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.