Mohanlal: 'അന്ന് പോരുന്നോ എന്ന് ചോദിച്ചു, ഇന്ന് ചേർത്ത് പിടിച്ച് കൂടെ നടന്നു'; ആരാധികയ്ക്കൊപ്പം മോഹൻലാൽ

ഷൂട്ടിംഗ് കഴിഞ്ഞ പോകുകയാണോ എന്ന് അമ്മയുടെ ചോദ്യത്തിന് ഞങ്ങളെ പറഞ്ഞുവിടാൻ ധൃതിയായോ എന്നാണ് മോഹൻലാലിന്റെ രസകരമായ മറുപടി.

Written by - Zee Malayalam News Desk | Last Updated : Jun 22, 2024, 01:14 PM IST
  • തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ് പുരോഗമിക്കുന്ന L360 എന്ന ചിത്രത്തിന്റെ ഇടവേളയിലാണ് രസകരമായ ഈ നിമിഷം അരങ്ങേറിയത്.
  • ഈ അമ്മയോടൊപ്പം ഉള്ള മോഹൻലാലിന്റെ മറ്റൊരു വീഡിയോയും മുൻപ് വൈറലായിരുന്നു.
Mohanlal: 'അന്ന് പോരുന്നോ എന്ന് ചോദിച്ചു, ഇന്ന് ചേർത്ത് പിടിച്ച് കൂടെ നടന്നു'; ആരാധികയ്ക്കൊപ്പം മോഹൻലാൽ

ഇടുക്കി: വയോധികയായ ഒരു അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ് പുരോഗമിക്കുന്ന L360 എന്ന ചിത്രത്തിന്റെ ഇടവേളയിലാണ് രസകരമായ ഈ നിമിഷം അരങ്ങേറിയത്. ഈ അമ്മയോടൊപ്പം ഉള്ള മോഹൻലാലിന്റെ മറ്റൊരു വീഡിയോയും മുൻപ് വൈറലായിരുന്നു. സിനിമയുടെ പൂജാ ചടങ്ങിനിടെ മോഹൻലാലിനെ കാണാൻ വന്ന അമ്മയോട് പോരുന്നോ എന്റെ കൂടെ എന്ന്  മോഹൻലാൽ ചോദിച്ചതാണ് അന്ന് വൈറലായത്. മോഹൻലാലിന്റെ  കടുത്ത ആരാധികയായ അമ്മ മോഹൻലാലിനെ നേരിട്ട് കാണുവാനാണ് അന്ന് എത്തിയത്. 

ഇന്ന് അതെ ആരാധികയെ ചേർത്ത് പിടിച്ച് സംസാരിച്ചാണ് മോഹൻലാൽ തന്റെ സ്നേഹം അറിയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വാഹനത്തിലേക്ക് നടക്കുമ്പോൾ ആ അമ്മയെയും മോഹൻലാലും കൂടെ കൂട്ടുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ പോകുകയാണോ എന്ന് അമ്മയുടെ ചോദ്യത്തിന് ഞങ്ങളെ പറഞ്ഞുവിടാൻ ധൃതിയായോ എന്നാണ് മോഹൻലാലിന്റെ രസകരമായ മറുപടി. മോഹൻലാലിനെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ താറാവ് കറി ഉണ്ടാക്കി തരാമെന്ന് പറയുന്നതും വീഡിയോയിലുണ്ട്. വീണ്ടും കാണാമെന്നു് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൽ ഈ അമ്മയെ യാത്രയാക്കിയത്.

Also Read: Karnika: ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കർണിക' ഒരുങ്ങുന്നു; ആദ്യ ഗാനം പുറത്തിറങ്ങി

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. ശോഭനയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് L360 (താൽക്കാലിക നാമം) നിർമിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News