Nayantara ഈ നടനൊപ്പം റൊമാൻസ് ചെയ്യുമ്പോൾ മാത്രമാണ് തനിക്ക് അസൂയ തോന്നാത്തത്: Vighnesh Shivan

തമിഴിൽ എത്തിയതോടെ ഒന്നിലധികം പ്രണയവും മറ്റുമായി വിവാദത്തിൽ പെട്ടിരുന്നു താരം.      

Written by - Ajitha Kumari | Last Updated : Feb 13, 2021, 01:33 PM IST
  • തമിഴകത്തെ യുവ സംവിധായകനായ വിഘിനേഷ് ശിവനാണ് നയൻസിന്റെ കാമുകൻ.
  • വിവാഹത്തെക്കുറിച്ച് (Marriage) ചോദിക്കുമ്പോഴെല്ലാം ഓരോന്നും പറഞ്ഞ് ഒഴിയുകയാണ് ഇരുവരുമെങ്കിലും ഇപ്പോൾ ലിവിങ് ടുഗെദറിലാണ് എന്നാണ് റിപ്പോർട്ട്.
  • പുതിയ ചിത്രത്തെ കുറിച്ചുളള വിഘ്നേഷ് ശിവന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Nayantara ഈ നടനൊപ്പം റൊമാൻസ് ചെയ്യുമ്പോൾ മാത്രമാണ് തനിക്ക് അസൂയ തോന്നാത്തത്: Vighnesh Shivan

തെന്നിന്ത്യൻ  ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നമ്മുടെ നയൻതാരയ്ക്ക് ആരാധകർ ഏറെയാണ്.  തുടക്കം മലയാളത്തിലാണെങ്കിലും താരം തിളങ്ങിയത് തമിഴിലാണ്.  തമിഴിൽ എത്തിയതോടെ ഒന്നിലധികം പ്രണയവും മറ്റുമായി വിവാദത്തിൽ പെട്ടിരുന്നു താരം.    

തമിഴകത്തെ യുവ സംവിധായകനായ വിഘിനേഷ് ശിവനാണ് നയൻസിന്റെ ഇപ്പോഴത്തെ കാമുകൻ. വിവാഹത്തെക്കുറിച്ച് (Marriage) ചോദിക്കുമ്പോഴെല്ലാം ഓരോന്നും പറഞ്ഞ് ഒഴിയുകയാണ് ഇരുവരുമെങ്കിലും ഇപ്പോൾ ലിവിങ് ടുഗെദറിലാണ് എന്നാണ് റിപ്പോർട്ട്.  ഇരുവരും പ്രണയത്തിലായത് വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻസ് നായികയായ  'നാനും റൗഡി താൻ' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്.  

Also Read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി

വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമായിരുന്നു നാനും റൗഡി താൻ.  ഈ ചിത്രം നയൻസിന്റെ കരിയറിലും വലിയ വഴിത്തിരിവായിരുന്നു. കോമഡി എന്റർടെയ്നർ ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി കിടിലം പ്രകടനമായിരുന്നു നയൻസ് കാഴ്ചവെച്ചത്.  ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറി വിഘ്നേഷ്. 

ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്,  ഇവര് പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.  പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വിഘനേഷ് എപ്പോഴും നയൻസുമായുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.  മിക്കപ്പോഴും ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്. 

Also Read:താൻ മനുഷ്യത്വവും വിനയവും പഠിച്ചത് Thalapathy Vijay ൽ നിന്നും: Priyanka Chopra 

കഴിഞ്ഞ വർഷം നയൻസിനൊപ്പം വിഘ്നേഷും കൊച്ചിയിലെ താരത്തിന്റെ വീട്ടിൽ എത്തിയിരുന്നു.  ഇരുവരും അമ്മയ്ക്കൊപ്പം ഓണമാഘോഷിച്ചു.    അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വിഘനേഷിന്റെ പുതിയ ചിത്രത്തിലും നയൻസ് തന്നെയാണ് നായിക. വിജയ് സേതുപതിയാണ് നായകൻ.  കത്തുവാക്കുളെള രണ്ട് കാതൽ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ സാമാന്തയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

ത്രികോണ പ്രണയകഥ പറയുന്ന വിഘ്നേഷ് ശിവന്റെ ഈ ചിത്രത്തെവലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.  സിനിമ നിർമ്മിക്കുന്നത് റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻസും വിഘ്നേഷും ചേർന്ന് തന്നെയാണ്.  സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിനൊപ്പം പുതിയ സിനിമയുടെ സഹനിർമ്മാതാക്കളാണ് ഇവർ. 
ഇതിനിടയിൽ പുതിയ ചിത്രത്തെ കുറിച്ചുളള വിഘ്നേഷ് ശിവന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

Also Read: Surya യെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തി Jyothika 

എന്റെ തങ്കം മറ്റൊരാൾക്കൊപ്പം റൊമാൻസ് ചെയ്തപ്പോൾ ആദ്യമായി എനിക്ക് അസൂയ തോന്നിയില്ല എന്നായിരുന്നു വിഘ്നേഷ് ശിവൻ കുറിച്ചത്.  അതായത് നയൻതാരയ്ക്കൊപ്പം വിജയ് സേതുപതി റൊമാൻസ് രംഗം ചെയ്യുമ്പോൾ മാത്രമാണ് തനിക്ക് ഓകെയെന്നായിരുന്നു സംവിധായകൻ കുറിച്ചത്. ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News