Nayanthara, Lucifer Telugu Remake: മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ  ലൂസിഫറിന്റെ തെലുങ്ക്  റീമേക്ക് (Lucifer Telugu Remake) ഒരുങ്ങുകയാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് തെലുങ്കു പതിപ്പിൽ നായികയായി നയൻതാര (Nayanthara) എത്തുമെന്നാണ്.  ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ റീമേക്ക് വാർത്ത തന്നെ ഓൺലൈനുകളിൽ വലിയ വാർത്തയായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മെഗാസ്റ്റാർ ചിരഞ്ജീവിയാണ് (Megastar Chiganjeevi) ലൂസിഫറിലെ തെലുങ്ക് റീമേക്കിലെ നായകൻ.   മോഹൻലാലിനെ (Mohanlal) നായകനാക്കി പൃഥിരാജ് (Prithviraj) മലയാളത്തിൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ലൂസിഫർ. മഞ്ജു വാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാവും നയന്‍താര അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.


Also Read: ഒരാഴ്ചയായി ആ വാക്കിന്റെ അര്‍ത്ഥം തേടി ഗൂഗിള്‍ അരിച്ചു പെറുക്കി മലയാളികള്‍, കാരണം The Great Indian Kitchen..!


മോഹൻ രാജയാണ് (Mohan Raja) ലൂസിഫർ റീമേക്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസിഫറിൽ ജോഡികളായല്ല മറിച്ച് സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്ജു വാര്യർ (Manju Warrier)  എത്തിയത്.  അതേ വേഷത്തിലാണ് നയൻസ് (Nayanthara) എത്തുന്നത്.  ഈ വേഷം തെലുങ്കിൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ നയൻതാര ചിരഞ്ജീവിക്കൊപ്പം നായികയായി അഭിനയിച്ചിരുന്നു.   


സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ പറ്റി ചർച്ച നടക്കുന്നതേയുളളു.  ഇതിനിടയിൽ മഞ്ജു വാര്യരുടെ ഈ വേഷം കൈകാര്യം ചെയ്യാൻ പ്രിയമണിയെ (Priyamani) സമീപിച്ചിട്ടുണ്ടെന്നും ഇടയ്ക്ക് വാർത്തകൾ വന്നിരുന്നു.  ചിത്രത്തിലെ കഥാപാത്രം മഞ്ജു വാര്യർക്ക് ഏറെ പ്രശംസ നേടി കൊടുത്തിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.