ജോജു ജോർജിനെ നായകനാക്കി എ കെ സാജൻ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് പുലിമട. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിലെ ആദ്യ ​ഗാനവും പുറത്തുവന്നിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇഷാൻ ദേവ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനായി റഫീഖ് അഹമ്മദ് എഴുതി ദീപ് കുമാർ ആലപിച്ച "അരികിലൊന്നു വന്നാൽ"എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പുലിമടയിൽ ഐശ്വര്യ രാജേഷാണ് നായിക. എഴുത്തുകാരനും സംവിധായകനുമായ എ കെ സാജൻ കഥയും തിരക്കഥയും എഡിറ്റിംഗും ഒരുപോലെ കൈകാര്യം ചെയ്യുന്നു എന്നതാണ് മറ്റൊരു സവിശേഷത. 


ALSO READ: 'മധുര മനോഹര മോഹം' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ? എങ്ങനെ കാണാം?


'വിൻസന്റ് സ്‌കറി'യ എന്ന പോലീസ് കോൺസ്റ്റബിൾ കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. വിൻസന്റ് സ്‌കറിയയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിൻസന്റ് സ്‌കറിയയുടെ സ്വഭാവത്തിലും ജീവിതത്തിലും വരുന്ന മാറ്റങ്ങളാണ് 'പുലിമട' എന്ന ചിത്രം വരച്ചുകാട്ടുന്നത്.  സെന്റ് ഓഫ് എ വുമൺ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. 



ചെമ്പൻ വിനോദ് ജോസ്, ലിജോ മോൾ, ജാഫർ ഇടുക്കി, ജോണി ആന്റണി, ജിയോ ബേബി, കൃഷ്ണപ്രഭ, അബിൻ ബിനോ, പോളി വത്സൻ, സോന നായർ, ജോളി ചിറയത്ത്, ഷിബ്ല, ബാലചന്ദ്ര മേനോൻ, അബു സലിം എന്നിവരാണ് പുലിമടയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


പശ്ചാത്തല സംഗീതം - അനിൽ ജോൺസൺ, എഡിറ്റർ - എ.കെ. സാജൻ; പ്രൊഡക്ഷൻ ഡിസൈനർ - വിനേഷ് ബംഗ്ലാൻ, ആർട്ട്‌ - ജിത്തു സെബാസ്റ്റ്യൻ; മേക്കപ്പ് - ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം - സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ; ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ് - അനൂപ് ചാക്കോ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്. ഡിസൈൻസ് ഓൾഡ്മങ്ക്സ്. മാർക്കറ്റിംഗ് പ്ലാനിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, വിതരണം- ആൻ മെഗാ മീഡിയ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.