തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമായിരുന്നു മധുര മനോഹര മോഹം. ഷറഫുദ്ദീൻ, സൈജു കുറുപ്പ്, രജീഷ വിജയൻ, ആർഷ ബൈജു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ജൂൺ 16നായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം 7 കോടി നേടിയതായാണ് റിപ്പോർട്ട്. ആകെ 9.8 കോടി ചിത്രം നേടിയതായാമ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിയേറ്ററുകളിൽ റിലീസ് ചെയ്ത് 2 മാസം പിന്നിടുമ്പോൾ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. എച്ച്ആർ ഒടിടി ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ഹൈറിച്ച് ഒടിടിയിൽ ചിത്രം സ്ട്രീമിങ് തുടങ്ങി. എച്ച്ആർ ഒടിടി ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
Also Read: RDX Movie: ഇനി അടി തുടങ്ങാം!!! 'ആർഡിഎക്സ്' സംഘം വരുന്നു; സെൻസർഷിപ്പ് പൂർത്തിയായി
ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം കൂടിയാണിത്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍. കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...