പിക്‌സൽ സ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ നിർമിച്ച് ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന നിഖിൽ ചിത്രം "സ്വയംഭൂ"വിന്റെ പൂജ നടന്നു. സംയുക്ത ചിത്രത്തിൽ നായികയായി എത്തുന്നു.  കാർത്തികേയ 2 എന്ന വമ്പൻ ചിത്രത്തിന് ശേഷം നിഖിൽ ജോയിൻ ചെയ്യുന്ന ഇരുപതാമത്തെ ചിത്രമാണ് സ്വയംഭൂ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പോസ്റ്ററും അങ്ങേയറ്റം ആവേശമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രാവണ ശുക്രവരം ദിനത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും വിശിഷ്ഠ അതിഥികളും ചേർന്നായിരുന്നു പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിക്കുകയും ചെയ്‌തു. യുദ്ധക്കളത്തിൽ ഒരു പോരാളിയെ പോലെയാണ് നിഖിലിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണപ്പെട്ടിരുന്നത്. കുതിരപ്പുറത്ത് നിഖിൽ ഒരു കയ്യിൽ ഒരു കുന്തം പിടിച്ചുനിൽക്കുകയും മറു കയ്യിൽ പരിചയും പിടിച്ചിരിക്കുന്നു. നടന്റെ ഗെറ്റപ്പ് തീർത്തും ഞെട്ടിക്കുന്നതാണ് ആരാധകർക്ക്. 


നിഖിലിന്റെ സിനിമ കരിയറിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാകും സ്വയംഭൂ. ക്യാമറ - മനോജ് പരമഹംസ, മ്യുസിക്ക് - രവി ബസ്‌റൂർ, സംഭാഷണം - വാസുദേവ് മുന്നേപഗരി, പ്രൊഡക്ഷൻ ഡിസൈനർ - എം. പ്രഭാകരൻ, പി ആർ ഒ -  ശബരി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.