നിവിൻ പോളി നായകനാകുന്ന ചിത്രം  വരുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം  സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആര്യൻ രമണി ഗിരിജാവല്ലഭനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആനയുടെ ചിത്രം വരച്ചുകൊണ്ടുള്ള ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതിൽ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു'. പോസ്റ്റർ പങ്കുവെച്ചുകൊണ്ടുള്ള നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. 


ALSO READ: Purusha Pretham OTT Release : പുരുഷ പ്രേതം നേരിട്ട് ഒടിടിയിലെത്തി; എവിടെ കാണാം?


നിലവിൽ ദുബായിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നിവിൻ. മാജിക്ക് ഫ്രെയിംസും പോളി ജൂനിയർ പിക്ച്ചേർസും  നിർമിക്കുന്ന ഈ ചിത്രത്തിൽ ശാരിസ് മുഹമ്മദാണ് തിരക്കഥ നിർവഹിക്കുന്നത്. ജന ഗണ മന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ശാരിസ് മുഹമ്മദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.  


ഹനീഫ് അദേനി തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യുൾ പൂർത്തിയാക്കിയിട്ടാണ് നിവിൻ പോളി ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിൽ ജോയിൻ ചെയ്തത്. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. 55 ദിവസങ്ങൾ നീണ്ട ദുബായ് ഷെഡ്യുളിന്റെ ചിത്രീകരണമാണ് പൂർത്തിയായത്. ചിത്രത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യും. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.പുതിയ ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ തന്നെ പുറത്തുവരുമെന്നും പോസ്റ്റിൽ നിവിൻ പങ്കുവയ്ക്കുന്നുണ്ട്. പ്രോജക്ട് ഡിസൈനർ - കുട്ടു ശിവാനന്ദൻ, പി ആർ ഒ - ശബരി


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.