കൊച്ചി: മലയാളികളുടെ ജനപ്രിയ കൂട്ടുകെട്ട്‌ നിവിൻ പോളി, അജു വർഗ്ഗീസ്‌ എന്നിവർക്കൊപ്പം സിജു വിൽസനും, സൈജു കുറുപ്പും ഒന്നിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം 'സാറ്റർഡേ നൈറ്റ്' സക്കൻഡ് ലുക്ക്‌ പോസ്റ്റ് പുറത്തിറങ്ങി. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത്‌ നിർമ്മിക്കുന്ന ചിത്രം റോഷൻ ആൻഡ്രൂസാണ്‌ സംവിധാനം ചെയ്യുന്നത്‌. ചരിത്രസിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ഈ ചിത്രമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫസ്റ്റ് ലുക്കിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസും സൈജു കുറുപ്പും സിജു വിൽസൺ എന്നിവരെയാണ് അവതരിപ്പിച്ചെങ്കിൽ സക്കൻഡ് ലുക്കിൽ ഇവർക്കൊപ്പം ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാനിയ ഇയ്യപ്പൻ, ഗ്രെയ്സ് ആന്റണി, മാളവിക ശ്രീനാഥ് എന്നിവരെയും ഉൾപ്പെടുത്തിട്ടുണ്ട്. ഇവർക്ക് പുറമെ ചിത്രത്തിൽ അന്തരിച്ച നടൻ പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.


ALSO READ : Empuran: തിരക്കഥ ഒരുങ്ങി കഴിഞ്ഞു, ഇനി ഷൂട്ടിം​ഗ്; ലൂസിഫർ സീരീസിന്റെ അടുത്ത അധ്യായം 'എമ്പുരാൻ'



പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും‌ 'സാറ്റർഡേ നൈറ്റ്‌' സൂചന ചിത്രത്തിന്റെ പോസ്റ്റർ നൽകുന്നുണ്ട്‌‌. പൂജാ റിലീസായി സെപ്തംബർ അവസാനവാരം പുറത്തിറങ്ങുന്ന ഈ ബിഗ്‌ ബജറ്റ്‌ കോമഡി എന്റർടൈനർ ദുബായ്‌, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.


തിരക്കഥ: നവീൻ ഭാസ്കർ, ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി ശിവനടേശ്വരൻ, സംഗീതം:  ജേക്ക്സ്‌ ബിജോയ്, ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്‌: സജി കൊരട്ടി,‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്‌: ആശിർവാദ്‌, ഡി ഐ: പ്രൈം ഫോക്കസ്‌ മുംബൈ, സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: വിവേക്‌ രാമദേവൻ, ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ,‌ പി.ആർ.ഓ: ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.