Empuran: തിരക്കഥ ഒരുങ്ങി കഴിഞ്ഞു, ഇനി ഷൂട്ടിം​ഗ്; ലൂസിഫർ സീരീസിന്റെ അടുത്ത അധ്യായം 'എമ്പുരാൻ'

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും ഉടൻ തന്നെ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 05:06 PM IST
  • പൃഥ്വിരാജ്, മോഹൻലാൽ, മുരളി ​ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്ന് കൂടിക്കഴ്ച നടത്തിയതിന്റെ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.
  • ഈ വീഡിയോയിൽ എമ്പുരാൻ സംബന്ധിച്ചുള്ള വിശേഷങ്ങൾ പൃഥ്വിരാജ് പ്രേക്ഷകരുമായി പങ്കുവെച്ചു.
  • സിനിമയുടെ ചിത്രീകരണം എപ്പോൾ പൂർത്തിയാകുമെന്നോ സിനിമ എപ്പോൾ റിലീസ് ആകുമെന്നോ പറയാൻ സാധിക്കില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.
Empuran: തിരക്കഥ ഒരുങ്ങി കഴിഞ്ഞു, ഇനി ഷൂട്ടിം​ഗ്; ലൂസിഫർ സീരീസിന്റെ അടുത്ത അധ്യായം 'എമ്പുരാൻ'

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എമ്പുരാൻ എപ്പോൾ ഉണ്ടാകുമെന്ന ചോദ്യം ഒരുപാട് നാളായി ഉയരുന്നതാണ്. എമ്പുരാൻ ഉടനെത്തുമെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് അറിയിച്ചിരുന്നു. 

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും ഉടൻ തന്നെ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞു. ഇതിന് മുന്നോടിയായി പൃഥ്വിരാജ്, മോഹൻലാൽ, മുരളി ​ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്ന് കൂടിക്കഴ്ച നടത്തിയതിന്റെ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോയിൽ എമ്പുരാൻ സംബന്ധിച്ചുള്ള വിശേഷങ്ങൾ പൃഥ്വിരാജ് പ്രേക്ഷകരുമായി പങ്കുവെച്ചു. സിനിമയുടെ ചിത്രീകരണം എപ്പോൾ പൂർത്തിയാകുമെന്നോ സിനിമ എപ്പോൾ റിലീസ് ആകുമെന്നോ പറയാൻ സാധിക്കില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. 

Also Read: Pathonpathaam Noottandu: അൻപതിൽപരം നടീനടന്മാർ, 50000 സഹനടന്മാർ; 'പത്തൊൻപതാം നൂറ്റാണ്ട്' മേക്കിം​ഗ് വീഡിയോ

ലൂസിഫറിന് പ്രേക്ഷകർ തന്ന സ്വീകാര്യതയും ആത്മവിശ്വാസവുമാണ് എമ്പുരാൻ ചെയ്യാനുള്ള പ്രചേദനമെന്നാണ് പൃഥ്വിരാജ് പറയുന്നത്. 2019ലാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ പുറത്തിറങ്ങിയത്. വൻ വിജയമായിരുന്നു ചിത്രം. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ചത്. ഗംഭീര ട്വിസ്റ്റും രണ്ടാം ഭാ​ഗത്തിനുള്ള സൂചനയും നൽകി കൊണ്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News