കഴിഞ്ഞ ദിവസം തൊട്ട് സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഒരു സേവ് ദെ ഡേറ്റ് വീഡിയോ ആണ് ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ പ്രണയ ജോഡികളായ സുരേഷും സുമലത ‍ടീച്ചറുടേയും. "ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ" എന്ന പാട്ടും പാടി പ്രണയം പങ്കുവെച്ച ഇരുവരും സിനിമയിലെ മുഖ്യ ആകർഷണമായി മാറി. ഇപ്പോഴിതാ ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ പോകുകയാണെന്നും വിവാഹിതരാകാൻ പോകുന്നു എന്നുമാണ് കഴിഞ്ഞ ദിവസം തൊട്ട് സോഷ്യൽ മീഡിയയിൽ വാർത്ത പരക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും ഒന്നിച്ചുള്ള ഒരു സേവ് ദെ ഡേറ്റ് വീഡിയോ ആണ് അതിന് കാരണമായത്. എന്നാൽ ഇപ്പോഴിതാ അതൊരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട  വീഡിയോ ആണെന്നാണ് ലഭിക്കുന്ന വിവരം. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ‘സേവ് ദ് ഡേറ്റ്’ വിഡിയോയെന്നാണ് സൂചന. ‘ന്നാ താൻ കേസ് കൊട്’ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ടൈറ്റിൽ ‘ആയിരം കണ്ണുമായി’ എന്നാകും . ‘ന്നാ താൻ കേസ് കൊട്’എന്ന ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’എന്നത്.


ALSO READ: ഇത് കേരളക്കരയുടെ 'വാലിബൻ'; മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' ലുക്ക് വൈറൽ


രാജേഷ് മാധവനും ചിത്ര നായരും കാസർകോട് സ്വദേശികളാണ്. മലയാള സിനിമയിലെ പ്രശസ്തനായ കാസ്റ്റിങ് ഡയറക്ടർ കൂടിയാണ് രാജേഷ് മാധവൻ. ഏറെ ശ്രദ്ധി നേടിയ തിങ്കളാഴ്‌ച നിശ്ചയമെന്ന ചിത്രത്തിൻറെ കാസ്റ്റിങ് ഡയറക്ടർ രാജേഷായിരുന്നു. ആ സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടു.  ‘ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലും രാജേഷ് കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻറെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.


കലഹം മൂലം കാമിനിമൂലം, മിന്നൽമുരളി, ന്നാ താൻ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് രാജേഷ്  അവതരിപ്പിച്ചത്. മദനോത്സവമാണ് താരത്തിന്റെ അവസാനം ഇറങ്ങിയ സിനിമ. അതേ സമയം ‘പെണ്ണും പൊറാട്ടും’ എന്നതാണ്  രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പേര്. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ മാത്രമാണ് ഇതുവരെ പുറത്തുവിട്ടത്. 



എന്നാൽ വീഡിയോ പുറത്തെത്തിയതോടെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്. സുരേഷേട്ടൻ ശെരിക്കും കെയറിങ് ആണോ, ഇനി നിങ്ങൾക്ക് ഓട്ടോയിൽ ഇരുന്നു സംസാരിക്കണ്ടല്ലോ എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. ഏറെ കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ നർമ്മത്തിൽ ചാലിച്ച് ഒരുക്കിയ സിനിമയായിരുന്നു ന്നാ താൻ കേസ് കൊട്. സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങൾ പലതും അവതരിപ്പിച്ചത് പുതുമുഖങ്ങൾ ആയിരുന്നു. എന്നാൽ തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ പൂർണ്ണതയിൽ എത്തിക്കാൻ ഇരുവരും പരിശ്രമിച്ചതോടെ കഥാപാത്രങ്ങൾക്കൊപ്പം ഇവരും കയ്യടി നേടി.


ALSO READ: വെട്രിമാരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം 'വിടുതലൈ-ഭാഗം 1' സീ5-ൽ റിലീസ് ചെയ്തു


സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്  കുഞ്ചാക്കോ ബോബൻ, ​ഗായത്രി ശങ്കർ എന്നിവരാണ്. കൂടാതെ സിനിമയിൽ പിപി കുഞ്ഞി കൃഷ്ണൻ, അഡ്വക്കറ്റ് ഷുക്കൂർ, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തി. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ്. കൊഴുമ്മൽ രാജീവൻ എന്ന പരിഷ്കൃത കള്ളന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 2022 ഓഗസ്റ്റ് 11-ന് തീയേറ്ററുകളിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ചിത്രം തീയേറ്റുകളിൽ ഹിറ്റാവുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.