Happy Birthday Mohanlal: ഇത് കേരളക്കരയുടെ 'വാലിബൻ'; മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' ലുക്ക് വൈറൽ

മമ്മൂട്ടി, പൃഥ്വിരാജ്, ബിജുമേനോൻ, മഞ്ജുവാര്യർ തുടങ്ങി നിരവധി താരങ്ങൾ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 21, 2023, 09:42 AM IST
  • തലയിലൊരു കുടുമി കെട്ടി, കയ്യിൽ ടാറ്റു അടിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്.
  • ലിജോ ജോസ് പെല്ലിശ്ശേരി ആണ് മലൈക്കോട്ടൈ വാലിബൻ സംവിധാനം ചെയ്യുന്നത്.
  • അടുത്തിടെ വാലിബന്‍റെ 77 ദിവസത്തെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചിരുന്നു.
Happy Birthday Mohanlal: ഇത് കേരളക്കരയുടെ 'വാലിബൻ'; മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' ലുക്ക് വൈറൽ

മലയാളിയുടെ പ്രിയനടൻ മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന്. വില്ലനായി മലയാള സിനിമയിലേക്ക് എത്തിയ മോഹൻലാൽ ഇപ്പോൾ മലയാളികളുടെ സ്വന്തം ലാലേട്ടൻ ആണ്. കൊച്ചുകുട്ടികൾക്ക് പോലും അദ്ദേഹം ലാലേട്ടൻ ആണ്. പുതുതലമുറയുടെ പോലും ഹീറോ മോഹൻലാൽ ആണെന്ന് തന്നെ പറയാം. കേരളക്കരയാകെ ഇന്ന് മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ്. സെലിബ്രിറ്റികളടക്കം നിരവധി പേർ ലാലിന് പിറന്നാൾ ആശംസകൾ നേർന്നു. 

നിർമ്മാതാവ് ഷിബു ബോബി ജോൺ പങ്കുവെച്ച ഒരു ചിത്രമാണ് ഈ ദിവസം വൈറലായി മാറുന്നത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിഭൻ എന്ന ചിത്രത്തിലെ ലാലിന്റെ ലുക്ക് ആണ് വൈറലാകുന്നത്. ഷിബു ബേബി ജോണും ആ ചിത്രത്തിലുണ്ട്. ചിത്രം അതിവേ​ഗമാണ് സമൂഹ മാധ്യമങ്ങളിൽ തരം​ഗമായി മാറിയത്. 

ഷിബു ബേബി ജോൺ എഫ്ബി പോസ്റ്റ്:

''തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനില്ക്കുന്നു. Happy birthday Lalu''

തലയിലൊരു കുടുമി കെട്ടി, കയ്യിൽ ടാറ്റു അടിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ആണ് മലൈക്കോട്ടൈ വാലിബൻ സംവിധാനം ചെയ്യുന്നത്. അടുത്തിടെ വാലിബന്‍റെ 77 ദിവസത്തെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചിരുന്നു. നിലവിൽ ചെന്നൈയിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ലിജോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയാണ് വാലിബൻ. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

Also Read: Mohanlal Birthday: 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ..' മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി

 

മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർ‌വഹിക്കുന്നത്. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്.  ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ' നിര്‍മ്മാണ പങ്കാളികളാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News