തെന്നിന്ത്യന്‍ സിനിമാ  മേഖലയെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടിയും അവതാരകയുമായ ചിത്രയുടെ ആകസ്മിക വേര്‍പാട്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹത്തിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ്  ബുധനാഴ്ച പുലര്‍ച്ചെ നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


നിരവധി പേരാണ്  ചിത്രയുടെ   (VJ Chithra) വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്.  നടിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര (Nayanthara). ഫേസ്ബുക്ക്‌  കുറിപ്പിലൂടെയായിരുന്നു നയന്‍താരയുടെ പ്രതികരണം. 


നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കണമെന്നും അവരോട് സഹായം ആവശ്യപ്പെടണമെന്നും, നമ്മുടെ ജീവിതം സ്വയം അവസാനിപ്പിക്കാന്‍ നമുക്ക് യാതൊരു വിധത്തിലുള്ള അധികാരവുമില്ലെന്നും നയന്‍താര തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.  നയന്‍താര കുര്യന്‍ എന്ന അക്കൗണ്ടിലൂടെയാണ് നയന്‍താര ഇക്കാര്യം കുറിച്ചത്.



ചിത്രയുടെ വിയോഗവാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണെന്നും വേണ്ടപോലെ ആലോചിക്കാതെയുള്ള ഒരു തീരുമാനം എടുത്തതില്‍ ഏറെ സങ്കടമുണ്ടെന്നും നീ ഒരുപാട് ചെറുപ്പമായിരുന്നുവെന്നും  നയന്‍സ് കുറിച്ചു.   കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ആരും ഇത്തരത്തിലൊരു തീരുമാനമെടുക്കരുതെന്നും  ഓര്‍മ്മിപ്പിച്ച് നയന്‍സ് തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നു... 


മരണത്തിന് വെറും മണിക്കൂറുകള്‍ മുന്‍പും ചിത്ര സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയിരുന്നു. തന്‍റെ 3 ഫോട്ടോകള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.  



ഇവിപി ഫിലിം സിറ്റിയിൽ നിന്നും ഷൂട്ട് കഴിഞ്ഞ്  വെളുപ്പിന് 2.30 സമയത്താണ് നടി ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്.  കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് മുറിയില്‍  കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാഞ്ഞതോടെ  സംശയം തോന്നി  ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ്  ഭാവി വരന്‍ ഹേമന്ദ് പറയുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.  ഭാവി വരനും ബിസിനസ്സുകാരനുമായ ഹേമന്ദിനൊപ്പമായിരുന്നു ചിത്രയുടെ താമസം.


Also read: നടിയും പ്രമുഖ അവതാരികയുമായി VJ Chitra ആത്മഹത്യ ചെയ്തു


വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലൂടെയാണ് 28 കാരിയായ   ചിത്ര  ഏറെ ശ്രദ്ധേയയായത്.