Mumbai: സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രം രാധേ യൗവർ മോസ്റ്റ് വാന്റെദ് ഭായ് തീയേറ്ററുകളിൽ റിലീസ് ചെയ്യില്ല. ചിത്ര ott പ്ലാറ്റുഫോമുകളിൽ മാത്രമാണ് റിലീസ് ചെയ്യുന്നത് . കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതും ലോക്ക്ഡൗണും മൂലം തീയേറ്ററുകൾ പൂട്ടി കിടക്കുന്നതാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കാനുള്ള കാരണം. ചിത്രം മെയ് 13 ന് സീ 5 ലും സിപ്പ്ളെക്സിലുമാണ് റിലീസ് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് (Covid) മഹാമാരി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ഈ വര്ഷം ഈദിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും താരം അറിയിച്ചിരുന്നു. എന്നാൽ രാധേ യുവർ മോസ്റ്റ് വാന്റെദ് ഭായിയുടെ ബോക്സ് ഓഫീസ് കളക്ഷൻ പൂജുവും രൂപയായിരിയ്ക്കും എന്നാണ് സൽമാൻ പറഞ്ഞത്.


ALSO READ: പ്രേക്ഷകരെ വേട്ടയാടിയ നായാട്ട്: ബാക്കിയാക്കുന്ന യഥാർഥ രാഷ്ട്രീയം


ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത രീതിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ എത്തിയത്. മുംബൈയിലെ കുറ്റകൃത്യങ്ങളുടെ അളവ് വളരെയധികം വർദ്ധിച്ച സാഹചര്യത്തിൽ അവിടെ എത്തുന്ന പോലീസ് ഓഫീസറായി ആണ് സൽമാൻ ഖാൻ (Salman Khan) എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിൽ സൽമാൻ ഖാനെ കൂടാതെ ദിഷ പട്ടാണിയും രൺദീപ് ഹൂഡയും എത്തിയിട്ടുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് ദിഷ പട്ടാണിയാണ്.


കൊറോണ (Corona) മഹാമാരി മൂലവും ലോക് ഡൗൺ മൂലവും ആളുകൾക്ക് നഷ്ടപ്പെട്ടിരുന്ന ആ തിയേറ്ററിന്റെ അനുഭൂതി ഈ ചിത്രത്തിന് തിരിച്ച് നല്കാൻ കഴിയുമെന്നാണ് പ്രേക്ഷകർ എല്ലാം തന്നെ പ്രതീക്ഷിച്ച് ഇരുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. കൊറിയൻ സിനിമയായ ഔട്ട് ലോ യുടെ പുനർനിർമ്മാണമാണ് രാധേ എന്ന സിനിമ. മാ ഡോങ് സിയോക്കും യൂൻ കൈ സാങ്ങുമാണ് ഔട്ട് ലോയിൽ അഭിനയിച്ചത്.


ALSO READ: Mission Impossible 7: ചിത്രം അടുത്ത വർഷം റീലീസിന്, സെറ്റിലെ പടങ്ങൾ പുറത്ത് പോയിട്ടില്ലന്ന് ടോം ക്രൂസ്


ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം ദിഷ പട്ടാണി (Disha Patani) , രൺദീപ് ഹൂഡ, ജാക്കി ഷിറോഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൽമാൻ ഖാൻ ഫിലിമ്സിന്റെയും സീ സ്റ്റുഡിയോയുടെയും ബാന്നറിൽ നിർമ്മിക്കുന്ന സിനിമ നിർമ്മിക്കുന്നത് സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, റീൽ ലൈഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായി ആണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.