Kochi : രമേശ് പിഷാരടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം നോ വേ ഔട്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. കോവിഡും തുടർന്നുണ്ടാകുന്ന പ്രശ്‍നങ്ങളും ചിത്രത്തിൽ വിഷയമാകുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം 2022 ഏപ്രിൽ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രമാണ് നോ വേ ഔട്ട്.  നവാഗതനായ നിധിൻ ദേവിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിഷാരടിക്കൊപ്പം ജൂൺ ഫെയിം രവീണ നായരും ചിത്രത്തിൽ എത്തുന്നുണ്ട്. കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ALSO READ: Morbius: മോർബിയസ്; സ്പൈഡർമാന്റെ പുതിയൊരു വില്ലൻ കൂടി വരവറിയിച്ച് കഴിഞ്ഞു


നിധിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ. മാഫിയ ശശിയാണ് സംഘട്ടനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.