തൈമൂറിനെ വിവാഹം കഴിക്കണം, വൈറലായി നടിയുടെ പ്രേമാഭ്യര്‍ത്ഥനയ്ക്ക് കരീനയുടെ  മറുപടി


COMMERCIAL BREAK
SCROLL TO CONTINUE READING

ബോളിവുഡിലെ പേരെടുത്ത, ഒട്ടേറെ ആരാധകരുള്ള  സിനിമാപ്രേമികളുടെ ഇഷ്ട താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. 


ഇവരുടെ പുതിയ പുതിയ വിശേഷങ്ങള്‍  അറിയാന ആരാധകര്‍ കാത്തിരിയ്ക്കാറുണ്ട്.  എന്നാല്‍, താര ദമ്പതികളേക്കാള്‍ താരമായി  തെളിഞ്ഞിരിയ്ക്കുന്നത് അവരുടെ മകന്‍ തൈമൂര്‍ അലി ഖാനാണ് (Taimur Ali Khan). 4 വയസേ ഉള്ളൂ എങ്കിലും ഈ കൊച്ചു താരത്തിന് ആരാധകര്‍ ഏറെയാണ്‌. സോഷ്യല്‍ മീഡിയയിലെ താരമാണ് തൈമൂര്‍ അലി ഖാന്‍.


തൈമൂറിന്‍റെ വിശേഷങ്ങള്‍  താര ദമ്പതികള്‍  എപ്പോഴും പങ്കുവെക്കാറുണ്ട്. തൈമൂറിന് പിന്നാലെ രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് കരീനയും  (Kareena Kapoor) സെയ്ഫും. കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും ഗര്‍ഭിണിയായ വിവരം നടി ആരാധകരെ  അറിയിച്ചത്.


കരീന കപൂറിന്‍റെ ഗര്‍ഭകാല വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.  


അതേസമയം കരീന കപൂറിനോട് തൈമൂറിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം  പ്രകടിപ്പിച്ച നടിയ്ക്ക് കരീന നല്‍കിയ മറുപടിയാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിയ്ക്കുന്നത്.


Also read: നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്; പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ആവേശത്തില്‍ ആരാധകര്‍


ബോളിവുഡ് താരം  നോറ ഫത്തേഹിയാണ്  തൈമൂറിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.  കരീനയുടെ ചാറ്റ് ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു നോറ ഈ ആഗ്രഹം തുറന്നു പറഞ്ഞത്. ഇതിന് കരീന നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു.  അവന് ഇപ്പോള്‍  നാല് വയസാണായത്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നു,  കരീന പറഞ്ഞു. ഇതിന് മറുപടിയായി കുഴപ്പമില്ല, ഞാന്‍ കാത്തിരിക്കാം  എന്നായിരുന്നു തമാശരൂപേണ നോറയുടെ മറുപടി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.