Omar Lulu Vazhoor Jose : `തീർത്തുകളയും` വാഴൂർ ജോസ് തന്നെ ഫോണിലൂടെ വധിക്കുമെന്ന് ഭീഷിണിപ്പെടുത്തിയെന്ന് ഒമർ ലുലു
PRO Vazhoor Jose തന്നോട് ചോദിക്കാതെ വാഴൂർ ജോസ് പവർ സ്റ്റാർ സിനിമയുടെ പിആർഒ ജോലിക്കൾ നടത്തിയെന്നും ഒമർ ലുലു ആരോപിക്കുന്നു.
കൊച്ചി : ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ സിനിമയുടെ പിആർഒ ജോലികൾ പ്രതീഷ് ശേഖറിന് നൽകിയതിന് സംവിധായകനെതിരെ വധഭീഷണിയുമായി വാഴൂർ ജോസ്. മലയാള സിനിമകളിൽ സ്ഥിരം പിആർഒയായി പ്രവർത്തിക്കുന്ന വാഴൂർ ജോസ് തന്നെ ഫോണിൽ വിളിച്ച് തീർത്തുകളയെമെന്ന് ഭീഷിണിപ്പെടുത്തിയെന്ന് ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
"PRO സ്ഥാനത്ത് നിന്ന് ഞാന്‍ സ്ഥിരം വർക്ക് കൊടുക്കുന്ന വാഴൂർ ജോസേട്ടനെ മാറ്റി പുതിയ ഒരാൾക്ക് അവസരം കൊടുത്തു എന്ന് പോസ്റ്റ് ഇട്ടപ്പോഴേക്കും എന്നെ തീർത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി ഫോൺ കോൾ. ഇതാണ് നിങ്ങൾ സ്വപ്നം കാണുന്ന സിനിമാ Industry,ഞാൻ എന്ത് ചെയ്യണം?" ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
തെലുഗു ചിത്രം ആർആർആറിന്റെ മലയാളം പിആർ ജോലികൾ ചെയ്ത പ്രതീഷ് ശേഖറിനാണ് ഒമർ ലുലു തന്റെ പുതിയ സിനിമയുടെ പിആർഒയായി നിയമിച്ചത്. എന്നാൽ തന്നോട് ചോദിക്കാതെ വാഴൂർ ജോസ് പവർ സ്റ്റാർ സിനിമയുടെ പിആർഒ ജോലിക്കൾ നടത്തിയെന്നും ഒമർ ലുലു ആരോപിക്കുന്നു. ഇത് തനിക്കും പ്രതീഷിനുമിടയിൽ ഒരു പ്രശ്നത്തിന് വഴിവെച്ചുയെന്നും ഒമർ ലുലു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
തന്നെയും നിർമാതാവിനെയും വാഴൂർ ജോസ് ഇങ്ങോട്ട് വിളിച്ച് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മത്തിന് പങ്കെടുക്കുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ തങ്ങളോട് പോലും പറയാതെ ജോസ് തന്റെ തന്നെ പേര് പവർ സ്റ്റാറിന്റെ പിആർഒയായി ചില മാധ്യമങ്ങൾക്ക് നൽകി. അതിന് ശേഷമാണ് താൻ ഫേസ്ബുക്കിൽ തന്റെ ചിത്രത്തിന്റെ പിആർഒ പ്രതീഷ് ആണ് എന്ന് അറിയിച്ച് കൊണ്ട് പോസ്റ്റ് ഇട്ടതെന്ന് ഒമർ ലുലു റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് പവർ സ്റ്റാർ. ഏപ്രിൽ ആദ്യവാരം മുതൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് ആലോചിക്കുന്നതെന്ന് ഒമർ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ പവർ സ്റ്റാറിന് മുമ്പായി ഒമർ ലുലുവിന്റെ നേരിട്ട് ഒടിടി റിലീസ് ചിത്രം നല്ല സമയം എത്തും. ഓണത്തിന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമുകളിലായി ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.