സംവിധായകൻ ഒമർ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബർ മൂസ മുഹമ്മദ് ഇഖ്ബാൽ. തന്റെ യൂട്യൂബ് ചാനൽ ഒഴിവാക്കാൻ ഒമർ ലുലു കൊട്ടേഷൻ കൊടുത്തു. താൻ തീവ്രവാദി ആണ്, മുസ്ലിം പടങ്ങൾക്ക് മാത്രമേ താൻ നല്ലത് പറയു എന്നും അതുകൊണ്ട് താൻ സുഡാപ്പി ആണെന്ന് ഒമർ ലുലു പറഞ്ഞതായി മൂസ ആരോപിക്കുന്നു. ആ സംഭവത്തോടെ താൻ സിനിമാക്കാരുമായി ഒരു പരിപാടിക്കും ഇനി ഇല്ലെന്ന് ഉറപ്പിച്ചു. ധമാക്ക എന്ന ചിത്രത്തിന് മോശം അഭിപ്രായം പറഞ്ഞതുകൊണ്ടാണ് തനിക്ക് ഈ അനുഭവം ഉണ്ടായതെന്നും മൂസ ഓർക്കുന്നു.
ഒമർ ലുലു ചിത്രമായ ധമാക്ക ഞാൻ പ്രൊമോഷൻ ചെയ്‌ത പടമാണ്. തീയേറ്ററിൽ ഈ പടം കണ്ടപ്പോൾ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഞാൻ അത് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞതിന് ശേഷം ഭയങ്കര പ്രശ്നമായി. എന്റെ ചാനൽ ഒഴിവാക്കാൻ കൊട്ടേഷൻ കൊടുത്തു. ഞാൻ സുഡാപ്പി ആണെന്നും വരെ പറഞ്ഞു. അതിന് ശേഷം ഞാൻ ആ പരിപാടി ഒഴിവാക്കി.
ഇനി സിനിമാക്കാർ എത്ര പൈസ തരാമെന്ന് പറഞ്ഞാലും അവരുമായി ഒരു പരിപാടിക്കും ഇല്ലെന്ന് അന്ന് ഉറപ്പിച്ചതാണ്. നമ്മൾ ചിന്തിക്കാത്ത കാര്യങ്ങളാണ് അവർ പറയുന്നത്. ഇവരുടെ സിനിമ ഗ്രൂപ്പിൽ നിന്ന് പലതും എനിക്ക് ചോർന്ന് കിട്ടി. അതിൽ എന്നെക്കുറിച്ച് പറയുന്നത് കേട്ടാൽ പെറ്റ തള്ള സഹിക്കില്ല.
അതിന് ശേഷം അങ്ങേർക്ക് എന്നെ കണ്ണിന് നേരെ കണ്ടുകൂടാത്ത അവസ്ഥയായി. എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഇവരൊക്കെയായി നല്ല പരിചയമുണ്ട്. അതെല്ലാം ഉപയോഗിച്ച് പേഴ്‌സണലായി ഇവരെന്നെ ഒരുപാട് ഉപദ്രവിച്ചു. എനിക്ക് തന്ന അവരുടെ വീഡിയോ തന്നെ അവർ കോപ്പിറൈറ്റ് അടിച്ച് ഭീഷണിയിലേക്കൊക്കെ കാര്യങ്ങൾ പോയി. അതാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ ബാഡ് എക്സ്പീരിയൻസ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.