ഇന്ത്യൻ ആർമിയിലെ തന്റെ ദുരന്ത പ്രണയ കഥ പറഞ്ഞ് വെട്ടിലായിരിക്കുകയാണ് ബി​ഗ് ബോസ് താരം അനിയൻ മിഥുൻ. പാരാ കമാൻഡോ വിഭാ​ഗത്തിൽ പെട്ട ഒരു വനിതാ കമാൻഡോയുമായി താൻ പ്രണയത്തിലായി, പിന്നീട് അവൾ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെു എന്നൊക്കെയാണ് മിഥുൻ ഷോയിൽ വച്ചു പറഞ്ഞത്. എന്നാൽ സം​ഗതി തള്ളി പറഞ്ഞ്  മോഹൻലാലും മേജർ രവിയുമടക്കം രംഗത്ത് വന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ ഒരു വനിതാ കമാന്ഡോ സേനയിൽ ഇല്ലെന്ന് ഷോയിൽ മോഹൻലാൽ ആവർത്തിക്കുയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം സം​ഗതി ചർച്ചയാകുന്നതിനിടയിലാണ് സംവിധായകൻ ഒമർ ലുലു അനിയൻ മിഥുനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.  ഏട്ടൻ ഒമർ, ഇന്ത്യയ്ക്ക് വേണ്ടി ഒരു പാക്കിസ്ഥാൻക്കാരനെയും ചൈനക്കാരനെയും,ആഫ്രിക്കക്കാരനെയും ഒറ്റയിടിക്ക്   തൂഫാനാക്കി മടൽ നേടിയ ഏട്ടൻ ഒമർ എന്നാണ് പരിഹാസ രൂപേന ഒമർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം ഒമർ കഴുത്തിൽ മെഡലും ബോക്സി​​ങ് ​ഗ്ലൗസും ധരിച്ചുള്ള ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.


ബി​ഗ് ബോസ് സീസൺ 5ൽ മത്സരാർത്ഥിയായി ഒമറും എത്തിയിരുന്നു. എന്നാൽ ഷോയിൽ നിന്നും പെട്ടെന്ന് തന്നെ പുറത്തു പോകുകയായിരുന്നു. മിഥുനെ പരിഹസിച്ചു കൊണ്ടുള്ള ഒമറിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്. ഒറ്റച്ചവിട്ടിന് കക്കൂസ് പൊളിച്ചതിന് അവർ അടിച്ചിറക്കി വിട്ട് പുറത്ത് വന്ന് ഹീറോയിസം കാണിക്കുന്ന ഹിക്ക, ഈ കാണിക്കുന്ന ഷോയുടെ പകുതി അതിന്റെ അകത്ത് കാണിച്ചിരുന്നേൽ 2 ആഴ്ച്ച കൂടെ നിക്കാമായിരുന്നു, വല്ലവന്റെയും വീഴ്ചയിൽ നല്ല സന്തോഷം ആണല്ലോ ചുമ്മാ അല്ല നിങ്ങൾക്കു വല്ലതും വരുമ്പോൾ നാട്ടുകാരും ഇത് പോലെ ആഘോഷിക്കുന്നെ എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. 



അതേസമയം ഇന്ത്യൻ ആർമിയെ ചേർത്തുണ്ടാക്കി പറഞ്ഞ കഥളിൽ ക്ഷമ പറഞ്ഞ് അനിയൻ മിഥുൻ. കഴിഞ്ഞ എപ്പിസോഡ് കഴിഞ്ഞപ്പോൾ തനിക്ക് പോകണം എന്നാണ് എൻറെ മനസ്സിൽ തോന്നിയതെന്നും, ഇതിൽ പേഴ്സണലി എല്ലാവരോടും സോറി പറയണമെന്ന് തോന്നി ബിഗ്ബോസിനോടായാലും, ലാലേട്ടനോടായാലും ഇന്ത്യൻ ആർമി എന്ന വലിയ ഫോഴ്സിനോടായാലും സോറി പറയുന്നു. പറയാൻ പാടില്ലാത്ത കുറേ കാര്യങ്ങൾ താൻ ഇവിടെ പറഞ്ഞു. ഈ കാര്യങ്ങൾ ഇന്ത്യൻ ആർമി പോലുള്ള ഒരു വലിയ ഫോഴ്സിന് എത്ര ഷെയിം ആണെന്ന് എനിക്ക് നന്നായി അറിയാം എന്നും അനിയൻ പറഞ്ഞു.


നിരവധി പേരാണ് മിഥുന്റെ ഈ കള്ളകഥകളെ പൊളിച്ചടുക്കാനായി മുന്നോട്ട് വന്നത്. മിഥുൻ പറഞ്ഞ കഥകളെ പാടെ തെളിവുകളും കാര്യ കാരണങ്ങളും അടക്കം നിരത്തി തള്ളി പറഞ്ഞിരിക്കുകയാണ് മേജർ രവി. ബി​ഗ് ബോസ് പോലെ എല്ലാവരും കാണുന്ന ഒരു ഷോയിൽ വന്നിരുന്ന് ഇത്തത്തിൽ ഓരോന്ന് വിളിച്ചു പറഞ്ഞാൽ അത് തൊണ്ട തൊടാതെ വിഴുങ്ങണം എന്നാണോയെന്നും. ഇയാൾക്ക് എതിരെ നിയമനടപടി സ്വീകരിച്ചാൽ അത് താങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ബിജെപി വക്താവ് സന്ദീപ് വാര്യരും ഫേസ്ബുക്കിൽ പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. അനിയൻ മിഥുൻറെ വുഷു കഥയും വ്യാജമാണെന്നും ഇത് സംബന്ധിച്ച് വുഷു അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചിരുന്നെന്നും സന്ദീപ് വാര്യരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.