കോഴിക്കോട് : ഒമർ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന സിനിമയുടെ ഔദ്യോഗിക ട്രെയിലർ ലോഞ്ച് ഉപേക്ഷിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് പ്രത്യേക പരിപാടിയിലൂടെ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് സംഘടിപ്പിക്കാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ പരിപാടിയുടെ അതിഥിയായി നടി ഷക്കീല എത്തുന്നതിനോട് മാൾ അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് ഹൈലൈറ്റ് മാളിൽ വെച്ച് സംഘടിപ്പിക്കാനിരുന്ന ട്രെയിലർ ലോഞ്ച് ഉപേക്ഷിച്ചുയെന്ന് നല്ല സമയത്തിന്റെ സംവിധായകൻ ഒമർ ലുലു ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. നടി ഷക്കീലയ്ക്കൊപ്പമെത്തിയാണ് ഒമർ ലുലു മാൾ അധികൃതരുടെ നടപടിയ്ക്കെതിരെ പ്രതിഷേധം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇന്ന് ഏഴരയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ട്രെയിലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നു. പിന്നെ ചേച്ചിയാണ് (ഷക്കീല) ഗെസ്റ്റ് എന്നറിഞ്ഞപ്പോൾ ചെറിയ പ്രശ്നങ്ങൾ അവിടൂന്നും ഇവിടൂന്നും തുടങ്ങി അവസാനം സുരക്ഷ പ്രശ്നങ്ങളെ മുൻനിർത്തി പരിപാടി സംഘടിപ്പിക്കാൻ സാധിക്കില്ലയെന്ന് മാൾ അധികൃതർ പറഞ്ഞു. പിന്നെ മാൾ അധികൃതർ പറഞ്ഞു ഞങ്ങൾ മാത്രമാണെങ്കിൽ ഈ പരിപാടി നടത്താം" ഒമർ ലുലു പറഞ്ഞു.


ALSO READ : Nalla Samayam : "എന്റെ ആദ്യത്തെ എ പടം ലോഡിം​ഗ്"; ഒമർ ലുലു ചിത്രം നല്ല സമയം ഉടൻ തിയേറ്ററുകളിലേക്ക്



പരിപാടിക്കായി ഷക്കീലയെ ക്ഷെണിച്ചിട്ട് പിന്നെ നടിയെ ഒഴുവാക്കി ട്രെയിലർ ലോഞ്ച് സംഘടിപ്പിക്കുന്നത് ശരിയല്ല. അതുകൊണ്ട് കോഴിക്കോട് വെച്ച് നടത്താനിരുന്ന നല്ല സമയത്തിന്റെ ട്രെയിലർ ലോഞ്ചും പ്രൊമോഷൻ പരിപാടിയും ഉപേക്ഷിച്ചു. എല്ലാവരുടെയും 'നല്ല സമയം ആകട്ടെ' എന്നും ഒമർ ലുലു കൂട്ടിച്ചേർത്തു. 


താൻ ഇത് കാലാകാലങ്ങളിലായി താൻ നേരിടുന്ന പ്രശ്നമാണന്നും തനിക്ക് പ്രശ്നമൊന്നുമില്ലെന്നും ഷക്കീലയും പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ ഒരു നിലപാടുകൾ അവർ എടുക്കുന്നുയെന്ന് തനിക്ക് മനസ്സിലാകുന്നില്ലയെന്നും ഷക്കീല കൂട്ടിച്ചേർത്തു. 


നവംബർ 25ന് തീയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് നല്ല സമയം. ഒമർ ലുലുവിന്റെ കരിയറിലെ ആദ്യ എ സർട്ടിഫിക്കേറ്റ് ചിത്രമാണ് നല്ല സമയം. ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് നല്ല സമയത്തിലൂടെ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്നത്. കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.