Kochi: ഒരു ത്രില്ലർ (Operation Java) ഇറക്കി ഫലിപ്പിക്കുക എന്നത് മലയാളത്തിനെ സംബന്ധിച്ചിടത്തോളം കുറച്ച് റിസ്ക് ഫാക്ടർ തന്നെയാണ്. ആ ലിസ്റ്റിലേക്ക് അപ്രതീക്ഷിതമായി വന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളും, മികച്ച അവതരണ രീതിയും കൊണ്ട് തിയേറ്ററുകളിൽ വൻ വിജയമായിരുന്നു ചിത്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പ്രത്യേക ക്രൈം സീരീസോ, ഒരു ക്രിമിനലോ, ഇതിനാധാരമായ പ്രത്യേക സംഭവമോ ഇല്ലാതെ സൈബർ (Cyber) ലോകത്തെ വ്യത്യസ്ഥ കേസുകളിലൂടെ പലതരം കുറ്റവാളികളേ കുറച്ചും ഇത്തരം കേസുകളിൽ അകപ്പെടുന്ന ഇരകളെ കുറിച്ചുമാണ് ചിത്രം ശ്രദ്ധ കൊടുക്കുന്നത്. ഇതിനൊപ്പം തന്നെ തൊഴിലില്ലായ്മയെ കുറിച്ചും താൽക്കാലിക ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വളരെ വ്യക്തമായി പറയുന്നുണ്ട്.


ALSO READ : Biriyani Movie: കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാൾ; ഞാൻ ഒരു ആരാധകനായി മാറി: Roshan Andrews


കേരളത്തിലടക്കം നിരവധി സൈബർ ക്രൈമുകളാണ് ദിനംപ്രതി നടക്കുന്നത്. അത്തരത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. യഥാർത്ഥ പോലീസുകാരുടെ ജീവിതം ആക്ഷൻ ഹീറോ ബിജുവിലൂടെ പറഞ്ഞതുപോലെ ഒരു പച്ചയായ ഓഫീസ് കാഴ്ചകളല്ല ഓപ്പറേഷൻ ജാവയിലുളളത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.


 ഫിലിം പൈറസി, തൊഴിൽതട്ടിപ്പ്, മോഷണം തുടങ്ങി നിരവധി കേസുകളാണ് ചിത്രത്തിലൂടെ നടക്കുന്നത്. അത്തരം കേസുകൾ അന്വേഷിക്കുന്ന രീതിയും അതിലേക്ക് രണ്ട് ചെറുപ്പക്കാർ അവിചാരിതമായി എത്തപ്പെടുന്നതുമെല്ലാം ഏറെ രസകരമായി തോന്നി.


ALSO READ : Operation Java: പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഓപ്പറേഷൻ ജാവ Zee 5 ൽ റിലീസ് ചെയ്‌തു 
വിനയദാസ് (ലുക്ക്മാൻ), ആന്റണി (ബാലു വർഗീസ്) എന്നീ കഥാപാത്രങ്ങളുടെ സങ്കീർണത നിറഞ്ഞ ജീവിതം വളരെ ആഴത്തിൽ മനസിൽ പതിയുന്നുണ്ട്.


തൊഴിലില്ലായ്മയും, ഇതിനെ തുടർന്ന് അവർ നേരിടുന്ന അവഗണനയുമെല്ലാം അനായാസ പ്രകടനത്തിലൂടെ ഇരുവരും കാഴ്ചവെച്ചിട്ടുണ്ട്. ഒപ്പം ബിനു പപ്പു, ഇർഷാദ്, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുളളത്. ക്യാമറക്ക് മുന്നിൽ വന്ന ഓരോ കഥാപാത്രത്തിനും അവരവരുടേതായ പ്രാധാന്യം കൊടുത്തു എന്നത് വലിയ പ്രത്യേകത തന്നെയാണ്.


ALSO READ: നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao
ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ തരുൺ മൂർത്തി തന്റെ ആദ്യ ചിത്രത്തിനോട് നൂറ് ശതമാനം നീതി പുലർത്തിയെന്ന് പറയാം. സംവിധാന മികവിനൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പ്രശംസ അർഹിക്കുന്നത് തന്നെ.  ഒരു ത്രില്ലർ എന്നതിനൊപ്പം ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ അന്തരീക്ഷവും ഓപ്പറേഷൻ ജാവയിലൂടെ പ്രകടമാവുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക