Cyber Volunteers: രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി സൈബര്‍ വോളണ്ടിയര്‍മാര്‍, നിർണ്ണായക നീക്കവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

രാജ്യത്ത് നടക്കുന്ന 'Anti-National activities' നിരീക്ഷിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍  സൈബര്‍ വോളണ്ടിയര്‍മാരെ (Cyber Volunteers) നിയമിക്കാനൊരുങ്ങുന്നു... 

Written by - Zee Malayalam News Desk | Last Updated : Feb 9, 2021, 05:56 PM IST
  • Anti-National activities നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയമിക്കാനൊരുങ്ങുന്നു...
  • കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് (Ministry of Home Affairs) ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
  • രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ, നിയമവിരുദ്ധ ഉള്ളടക്കം, പോണോഗ്രഫി, ബലാത്സംഗം, തീവ്രവാദം, എന്നിവ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ രാജ്യത്തെ ഏതൊരു പൗരനും സന്നദ്ധപ്രവര്‍ത്തകനായി പങ്കെടുക്കാവുന്ന പദ്ധതിയാണ് ഇത്
Cyber Volunteers: രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോര്‍ട്ട്  ചെയ്യാന്‍ ഇനി സൈബര്‍ വോളണ്ടിയര്‍മാര്‍, നിർണ്ണായക നീക്കവുമായി  കേന്ദ്ര ആഭ്യന്തരമന്ത്രാലയം

New Delhi: രാജ്യത്ത് നടക്കുന്ന 'Anti-National activities' നിരീക്ഷിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍  സൈബര്‍ വോളണ്ടിയര്‍മാരെ (Cyber Volunteers) നിയമിക്കാനൊരുങ്ങുന്നു... 

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്  (Ministry of Home Affairs) ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ,  നിയമവിരുദ്ധ ഉള്ളടക്കം, പോണോഗ്രഫി, ബലാത്സംഗം, തീവ്രവാദം,  എന്നിവ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ രാജ്യത്തെ  ഏതൊരു പൗരനും  സന്നദ്ധപ്രവര്‍ത്തകനായി  പങ്കെടുക്കാവുന്ന പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത് എന്നാണ്  റിപ്പോര്‍ട്ട് 

തുടക്കത്തില്‍  ജമ്മു-കശ്മീര്‍, ത്രിപുര,  എന്നീ സംസ്ഥാനങ്ങളിലായിരിക്കും പദ്ധതിയുടെ ട്രയല്‍ നടത്തുക എന്നാണ് സൂചനകള്‍. ഇവിടെനിന്നും ലഭിക്കുന്ന പ്രതികരണം അനുസരിച്ചായിരിക്കും മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുക.

ഈ പ്രോഗ്രാമിന് കീഴിൽ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ കീഴിലുള്ള  ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ (Indian Cyber Crime Coordination Centre -I4C) ഒരു നോഡൽ പോയിന്‍റായി പ്രവർത്തിക്കും, അതേസമയം,  സൈബർ  വോളണ്ടിയർമാരായി (Cyber Volunteers) പ്രവർത്തിക്കാൻ  ആഗ്രഹിക്കുന്നവര്‍ക്ക്  അവരുടെ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ സ്വയം രജിസ്റ്റർ ചെയ്യാൻ  സാധിക്കും.

എന്നാല്‍,  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഈ പുതിയ നീക്കത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരികയാണ്.  ദേശ വിരുദ്ധ ഉള്ളടക്കത്തിനെക്കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ സര്‍ക്കാരോ ജുഡീഷ്യറിയോ നിയമപരമായ നിര്‍വചനങ്ങള്‍ നല്‍കാത്തത് ഈ പദ്ധതിയുടെ വലിയ പോരായ്മയാണന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Also read: New Labour Code: ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി, പുതിയ തൊഴില്‍ ചട്ടങ്ങളുമായി തൊഴില്‍ വകുപ്പ്

കൂടാതെ, പൗരന്മാരെ ഇത്തരം ഉത്തരവാദിത്തം ഏല്‍പ്പിക്കുമ്പോള്‍ അത്  ദുരുപയോഗപ്പെടാനുള്ള സാധ്യതയും ഏറെയാണ്‌. വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള  അവസരങ്ങളായി ഇതിനെ ഉപയോഗിക്കാന്‍ സാധ്യതയുള്ളതായും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News